എംസോൺ റിലീസ് – 3377
ഭാഷ | കൊറിയൻ |
സംവിധാനം | Heo Myeong-haeng |
പരിഭാഷ | ഹബീബ് ഏന്തയാർ |
ജോണർ | ആക്ഷൻ, ക്രൈം, ത്രില്ലർ |
ദി ഔട്ട്‍ലോസ് (2017), ദ റൗണ്ടപ്പ് (2022), ദ റൗണ്ടപ്പ്: നോ വേ ഔട്ട് (2023) എന്നീ ചിത്രങ്ങളുടെ വൻവിജയത്തിന് ശേഷം 2024 ൽ പുറത്തിറങ്ങിയ റൗണ്ടപ്പ് ഫ്രാഞ്ചൈസിയിലെ നാലാമത്തെ ചിത്രമാണ് ദ റൗണ്ടപ്പ്: പണിഷ്‌മെന്റ്. മാസങ്ങൾ കൊണ്ട് കൊറിയയിൽ കളക്ഷൻ റെക്കോർഡുകൾ ഇട്ട ചിത്രം, ബോക്സ്ഓഫീസിലെ വൻ വിജയത്തിന് പുറമേ, മികച്ച നിരൂപകപ്രശംസയും നേടി. മുൻ ചിത്രങ്ങളിലേത് പോലെ ഡോൺ ലീ തന്നെയാണ് ചിത്രത്തിൽ പ്രധാന കഥാപാത്രമായി എത്തുന്നത്.
ഫിലിപ്പീൻസിൽ വെച്ച് നടക്കുന്ന ഒരു കൊലപാതകത്തോടെയാണ് കഥ ആരംഭിക്കുന്നത്. കൊറിയയിലെ ഒരു ഡ്രഗ് മാഫിയയെ പിടിക്കാൻ വരുന്ന മാ സോക് ദോയും (ഡോൺ ലീ) ടീമും യാദൃച്ഛികമായി ഫിലിപ്പീൻസിലെ മരണത്തിന് ഇതുമായി ബന്ധമുണ്ടെന്ന് കണ്ടെത്തുന്നു. മയക്കുമരുന്ന് കച്ചവടങ്ങളുടെയും മറ്റും കാലം കഴിഞ്ഞിരിക്കുന്നു. ഇത് ഡിജിറ്റൽ ക്രൈമിന്റെ കാലമാണെന്ന് മനസ്സിലാക്കിയ സോക് ദോ, ഇതിൻ്റെ പിന്നാമ്പുറം അന്വേഷിച്ചിറങ്ങുമ്പോൾ ഞെട്ടിക്കുന്ന സത്യങ്ങളാണ് തിരിച്ചറിയുന്നത്. മുൻചിത്രങ്ങളിലേത് പോലെ ആക്ഷനും കോമഡിക്കും തുല്യപ്രാധാന്യം നൽകിയാണ് കഥ വികസിക്കുന്നത്.
കാലത്തിനനുസരിച്ച് കഥയിൽ മാറ്റങ്ങൾ കൊണ്ടുവരുന്ന ഒരേയൊരു ഫ്രാഞ്ചൈസിയായ ക്രൈം സിറ്റിയുടെ ആദ്യ മൂന്ന് ഭാഗങ്ങളിലെന്ന പോലെ, കിടിലൻ ആക്ഷൻ സീനുകളും, വയലൻസ് രംഗങ്ങളും കൊണ്ട് സമ്പന്നമാണ് നാലാം ഭാഗവും. ഡോൺ ലീയുടെ കോമഡി ടൈമിംഗും, മാസ് ആക്ഷൻ രംഗങ്ങളും പ്രേക്ഷകനെ ത്രസിപ്പിക്കും. മികച്ച നിരൂപകപ്രശംസ അങ്ങോളമിങ്ങോളം പിടിച്ച് പറ്റിയ ചിത്രം, ആദ്യ മൂന്ന് ഭാഗങ്ങളോട് ചേർത്ത് വെക്കാവുന്ന ഒന്ന് തന്നെയാണ്. ആദ്യ ഭാഗത്തിനു ശേഷം മറ്റു രണ്ടു ഭാഗങ്ങളേക്കാൾ ഏറ്റവും കൂടുതൽ പ്രശംസ നേടിയതും ഈ ചിത്രമാണ്.