എം-സോണ്‍ റിലീസ് – 1080
ഭാഷ | കൊറിയൻ |
സംവിധാനം | Hoon-jung Park |
പരിഭാഷ | അരുൺ അശോകൻ |
ജോണർ | ആക്ഷൻ, മിസ്റ്ററി |
Kim da-mi , Choi woo-shik , jo min-soo , mi-hee oh എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി Park Hoon-jung സംവിധാനം ചെയ്ത ചിത്രമാണ് the witch part 1 the subversion. കുട്ടികളെ ഉപയോഗിച്ച് പരീക്ഷണങ്ങൾ നടത്തുന്ന സ്ഥലത്ത് നിന്നും ചാടി പോകുന്ന ഒരു കുട്ടിയിൽ നിന്നും ആണ് ചിത്രം തുടങ്ങുന്നത് അവിടെ മുതലേ നമ്മളേ ആകാംഷയുടെ മുൾമുനയിലാണ് തുടക്കം. തന്നെ അവിടെ നിന്നും രക്ഷ പെട്ട കുട്ടി എത്തിപ്പെടുന്നത് കുട്ടികളില്ലാത്ത മദ്ധ്യേ വയസ്സുള്ള ദമ്പതികളുടെ അടുത്താണ് അവർ ആ കുട്ടിയേ വളർത്തി വലുതാക്കുകയും ചെയ്യുന്നു എന്നാൽ എട്ടാം വയസ്സിൽ താൻ ചാടി പോന്ന സ്ഥലത്തേ ആളുകൾ പത്ത് വർഷം കഴിഞ്ഞും തന്നെ തേടി വരും എന്ന് അവൾ ഒരിക്കലും പ്രതീക്ഷിച്ചില്ല ഒപ്പം അവളുടെ ഉള്ളിൽ ഉറങ്ങിക്കിടന്ന ആ ആ കഴിവും പുറത്ത് വരുന്നു. എന്തായിരിക്കും ആ പരീക്ഷണശാലയിൽ നടന്നിരുന്നത് എന്തിനാണ് പത്ത് വർഷം കഴിഞ്ഞിട്ടും അവളേ അവർ വിടാതെ പിന്തുടരുന്നത് ? എന്താണ് അവൾക്കുള്ള ആ കഴിവ് ഇതൊല്ലാം സിനിമ കണ്ട് തന്നെ മനസ്സിലാക്കണം. ഫോണിലാണ് കാണുന്നതെങ്കിൽ ഹെഡ്സെറ്റ് വെച്ച് കാണൂ നല്ലൊരു അനുഭവം ആയിരിക്കും.