A Better Tomorrow
എ ബെറ്റർ ടുമോറോ (1986)

എംസോൺ റിലീസ് – 2247

ഭാഷ: കാന്റോനീസ്
സംവിധാനം: John Woo
പരിഭാഷ: അമൽ ബാബു.എം
ജോണർ: ആക്ഷൻ, ക്രൈം, ഡ്രാമ
Download

1912 Downloads

IMDb

7.4/10

Movie

N/A

1986 ൽ ജോൺ വുവിന്റെ സംവിധാനത്തിൽ ഹോങ്കോങ്പു പശ്ചാത്തലമാക്കി പുറത്തിറങ്ങിയ ചൈനീസ് മൂവിയാണ് എ ബെറ്റർ ടുമോറോ. ചിത്രം രണ്ടു സഹോദരന്മാരുടെ കഥയാണ് എടുത്തുകാണിക്കുന്നത്. ഒരാൾ അധോലോക നായകാനായിരുന്ന ഹോയും മറ്റൊന്ന് ഹോങ്കോങ് പോലീസ്
ബിരുദദാരിയായ കിറ്റും. തന്റെ അനിയനുവേണ്ടി ഹോ തന്റെ അധോലോക ബന്ധമെല്ലാം വിട്ടുകളയാൻ ശ്രമിക്കുന്നു എന്നാൽ അത് അത്ര നിസാരമായിരുന്നില്ല. തന്റെ അച്ഛന്റെ മരണത്തിൽ തന്റെ ചേട്ടന് ബന്ധമുണ്ടെന്നു കിറ്റ് തെറ്റിദ്ധരിക്കുന്നു. തുടർന്നു രണ്ടു സഹോദരങ്ങളും ഒന്നാകുമോ ഇല്ലയോ എന്നാണ് ചിത്രം നമുക്ക് കാണിച്ചുതരുന്നത്. ചിത്രത്തിൽ ഹോയുടെ സുഹൃത്തായ മാർക്ക്‌ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയ ഒരു കഥാപാത്രമാണ്. ഈ മൂവിയുടെ വിജയത്തിന് ശേഷം എ ബെറ്റർ റ്റുമാറോ 2 1987-ൽ പുറത്തിറങ്ങിയിട്ടുണ്ട്. ഹോങ്ക് കോങ് ഫിലിം ഇൻഡസ്ട്രിയിൽ തന്നെ മികച്ച ചിത്രങ്ങളുടെ പട്ടികയിൽ ഉൾപെടുത്താവുന്ന ഒരു ചിത്രമാണ് എ ബെറ്റർ ടുമോറോ.