എം-സോണ്‍ റിലീസ് – 1047
ഭാഷ | തെലുഗു |
സംവിധാനം | Trivikram Srinivas |
പരിഭാഷ | ഷൈജു എസ് |
ജോണർ | ആക്ഷൻ, ഡ്രാമ |
ചേരിപ്പോര് നിലനില്‍ക്കുന്ന തന്റെ നാട്ടിലേക്ക് ലണ്ടനില്‍ നിന്നും 12 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വീര രാഘവ റെഡ്ഢി വരുന്നത്. വീട്ടിലേക്കുള്ള യാത്രാമദ്ധ്യേ എതിര്‍ ചേരിയിലെ ആളുകളുടെ ആക്രമണത്തില്‍ വീരയുടെ അച്ഛനും അമ്മാവനും കൊല്ലപ്പെടുന്നു. അതില്‍ പ്രകോപിതനായ വീര കണ്ണില്‍ കാണുന്ന സകലരെയും വെട്ടുന്നു. പക്ഷേ തന്റെ മുത്തശ്ശിയുടെ അപേക്ഷ പ്രകാരം കത്തി ഉപേക്ഷിക്കുന്ന വീര, തുടര്‍ന്ന് നാട് വിടുന്നു. നഗരത്തില്‍ വെച്ച് യാദൃച്ഛികമായി കണ്ടുമുട്ടുന്ന അരവിന്ദയിലൂടെ വീര തന്റെ പ്രശ്നങ്ങള്‍ തീര്‍ക്കാന്‍ ഒരു പുതു മാര്‍ഗം കണ്ടെത്തുന്നു. അരവിന്ദ പറയുന്ന ഒരു ഉപാധി ഫലത്തില്‍ നടപ്പിലാക്കുന്നതിലൂടെ രണ്ട് ഗ്രാമങ്ങളും തമ്മിലുള്ള കലഹം തീര്‍ത്ത് വീര എങ്ങനെ അവിടെ സമാധാനം കൊണ്ടു വരും എന്നതാണ് തുടര്‍ന്നുള്ള കഥ.
റാം ലക്ഷ്മണ്‍ ഒരുക്കിയ സംഘട്ടന രംഗങ്ങളും തമന്റെ പശ്ചാത്തല സംഗീതവും ഈ ചിത്രത്തിന്റെ മുഖ്യാകര്‍ഷണങ്ങളാണ്. ത്രിവിക്രം ശ്രീനിവാസ് തിരക്കഥയെഴുതി സംവിധാനം ചെയ്ത ഈ ചിത്രത്തില്‍ വീര രാഘവയായി നന്ദമുരി താരക രാമറാവു ജൂനിയറും, അരവിന്ദയായി പൂജാ ഹെഗ്ഡേയും അഭിനയിച്ചിരിക്കുന്നു.