Christmas in August
ക്രിസ്മസ് ഇൻ ആഗസ്റ്റ് (1998)

എംസോൺ റിലീസ് – 1200

ഭാഷ: കൊറിയൻ
സംവിധാനം: Hur Jin-ho
പരിഭാഷ: അർജുൻ ശിവദാസ്
ജോണർ: ഡ്രാമ, റൊമാൻസ്
Download

1187 Downloads

IMDb

7.5/10

Movie

N/A

ഹർ ജിൻ-ഹോ സംവിധാനം ചെയ്ത് 1998ൽ റിലീസായ കൊറിയൻ ചിത്രമാണ് ക്രിസ്മസ് ഇൻ ആഗസ്റ്റ്. റൊമാന്റിക്-സെന്റിമെന്റൽ ജേണറിൽ പെട്ട ഒരു ചിത്രമാണിത്. കൊറിയയിൽ ഒരു സ്റ്റുഡിയോ നടത്തുകയാണ് ജുങ് വോൺ, അയാളുടെ ദൈനംദിന ജീവിതത്തിലൂടെയാണ് കഥ മുന്നോട്ട് പോകുന്നത്. അയാളുടെ സ്റ്റുഡിയോയിലെ സ്ഥിരം കസ്റ്റമറാണ് ട്രാഫിക് പോലീസുകാരിയായ ഡാരിം. അവർ തമ്മിൽ വളരെ നല്ല ഒരു സുഹൃത്ബന്ധവും ഉണ്ടാകുന്നത് നമുക്ക് കാണാം. ഡാരിമും ജുങ് വോണും തമ്മിലുള്ള ബന്ധത്തിൽ ഇനി എന്തൊക്കെ സംഭവിക്കും? ജുങ് വോണിന് എന്താണ് അസുഖം? ഇതൊക്കെയാണ് ബാക്കി കഥ പറയുന്നത്. ജുങ് വോൺ, ഡാരിം എന്നീ വേഷങ്ങൾ ചെയ്ത അഭിനേതാക്കളൊക്കെ വളരെ മികച്ച രീതിയിൽ ഉള്ള പ്രകടനം തന്നെ കാഴ്ച്ചവെച്ചു. സിനിമാ പ്രേമികൾ തീർച്ചയായും കണ്ടിരിക്കേണ്ട ഒരു സിനിമ തന്നെയാണിത്.