Disappearance
ഡിസപ്പിയറൻസ്‌ (2017)

എംസോൺ റിലീസ് – 1305

ഭാഷ: പേർഷ്യൻ
സംവിധാനം: Ali Asgari
പരിഭാഷ: ജിതിൻ.വി
ജോണർ: ഡ്രാമ
IMDb

6.6/10

Movie

N/A

സാറ എന്ന പെൺകുട്ടിയും അവളുടെ കാമുകൻ ഹമീദും എന്തോ ഒരു കാര്യത്തിനായി ആശുപത്രികൾ തോറും കയറി ഇറങ്ങുകയാണ്. പല തരത്തിലുള്ള കള്ളങ്ങൾ പറയുന്നതല്ലാതെ ശരിയായ കാരണം ഇവർ പറയാൻ കൂട്ടാക്കുന്നില്ല. എന്താണ് ഇതിന് കാരണം, എന്തിനു വേണ്ടിയാണ്‌ ഇങ്ങനെയൊക്കെ ചെയ്യുന്നത്, ഇവർക്ക് എന്താണ് സംഭവിക്കുക. ഇതൊക്കെയാണ് ചിത്രത്തിന്റെ ഇതിവൃത്തം. ടൊറന്റോ ഫിലിം ഫെസ്റ്റിവൽ ഉൾപ്പെടെ പല പ്രമുഖ വേദികളിലും പ്രദർശിപ്പിക്കപ്പെട്ട ഈ ഇറാനിയൻ/പേർഷ്യൻ ചിത്രം നിരവധി നിരൂപക പ്രശംസ പിടിച്ചുപറ്റിയിട്ടുണ്ട്. ഒരു യുവാവ് നേരിടേണ്ടി വന്ന യഥാർത്ഥ സംഭവങ്ങളെ ആസ്‌പദമാക്കി എടുത്ത ഒരു ഷോര്ട്ട് ഫിലിമിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഈ സിനിമ അലി അസ്ഗാരി ചിത്രീകരിച്ചിരിക്കുന്നത്. സിനിമ കണ്ടുകഴിയുമ്പോൾ പ്രേക്ഷകനെ ചിത്രം വളരെയധികം ചിന്തിപ്പിക്കുമെന്നതിൽ സംശയമില്ല.