എം-സോണ്‍ റിലീസ് – 1032
BEST OF IFFK 2018 – 03
ഭാഷ | ഹീബ്രു |
സംവിധാനം | Samuel Maoz |
പരിഭാഷ | സിനിമ കളക്ടീവ് വടകര |
ജോണർ | ഡ്രാമ |
സാമുവല്‍ മാവോസിന്‍റെ സംവിധാനത്തില്‍ 2017 ല്‍ പുറത്തിറങ്ങിയ ഇസ്രായേലി സിനിമയാണ് ഫോക്സ്ട്രോട്ട്.
ടെല്‍ അവീവില്‍ ജീവിക്കുന്ന മൈക്കല്‍-ഡാഫ്ന ഫെല്‍ഡ്മാന്‍ ദമ്പതികള്‍ക്ക് ഇസ്രായേലി സൈന്യത്തില്‍ ജോലി ചെയ്യുന്ന തങ്ങളുടെ മകന്‍ ജോനാഥന്‍ ഫെല്‍ഡ്മാന്‍ സൈനികസേവനത്തിനിടെ കൊല്ലപ്പെട്ടതായി സന്ദേശം ലഭിക്കുന്നു. എന്നാല്‍ എവിടെവച്ച്, എങ്ങനെയാണ് തങ്ങളുടെ മകന്‍ മരണപ്പെട്ടതെന്നതിനെക്കുറിച്ചുള്ള വിവരങ്ങളൊന്നും മാതാപിതാക്കള്‍ക്ക് ലഭിക്കുന്നില്ല. ഏതാനും മണിക്കൂറുകള്‍ക്ക് ശേഷം കൊല്ലപ്പെട്ടത് മറ്റേതോ ജോനാഥന്‍ ഫെല്‍ഡ്മാന്‍ ആണെന്നും തങ്ങള്‍ക്ക് തെറ്റുപറ്റിയതാണെന്നും സൈന്യത്തിന്‍റെഅറിയിപ്പ് വരുന്നു. കോപാകുലനായ മൈക്കല്‍, ജോനാഥനെ എത്രയും വേഗം തിരിച്ചയക്കാന്‍ ഇസ്രായേലി പ്രതിരോധസേനയോടാവശ്യപ്പെടുന്നു.
ആള്‍ത്താമസമില്ലാത്ത ഒരിടത്ത് നാലുസൈനികരില്‍ ഒരാളായി പ്രാകൃതമായ സൌകര്യങ്ങള്‍ മാത്രമുള്ള ഒരു ചെക്ക്പോസ്റ്റില്‍ സേവനമനുഷ്ടിക്കുന്ന ജോനാഥന്‍റെ അവസ്ഥകളിലൂടെയാണ് പിന്നീട് ചിത്രം സഞ്ചരിക്കുന്നത്. ഇസ്രയേല്‍-പലസ്തീന്‍ സംഘര്‍ഷത്തിലെ തീവ്രമായ മുഹൂര്‍ത്തങ്ങള്‍ നിറഞ്ഞ ഈ ചിത്രം പ്രമുഖ ചലച്ചിത്രോത്സവങ്ങളിലായി 20 ഓളം നാമനിര്‍ദ്ദേശങ്ങളും 19 പുരസ്കാരങ്ങളും വാരിക്കൂട്ടുകയുണ്ടായി.
ലിയോര്‍ അഷ്കെനാസി, സാറ ആഡ്ലര്‍, യോനാഥന്‍ ഷിറെ എന്നിവര്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.