എം-സോണ്‍ റിലീസ് – 1256

ഭാഷ | തമിഴ് |
സംവിധാനം | അശ്വിന് ശരവരണന് |
പരിഭാഷ | ജിതിന് വി |
ജോണർ | ഡ്രാമ, ത്രില്ലര്‍ |
Info | 23D598280C33CD13804D5A742CB8EE086811DD8A |
അജ്ഞാതനായ കൊലയാളി!! അയാൾ തന്റെ ഇരകളെ കൊലപ്പെടുത്തുന്ന രീതി ഭയാനകമാണ്. തലയറുത്ത് പിന്നീട് ചാരം മാത്രം അവശേഷിപ്പിക്കുന്ന രീതിയിൽ മൃതദേഹം തീ കൊളുത്തുന്നു. ചെന്നൈ നഗരത്തിൽ ധാരാളം കൊലപാതകങ്ങൾ ഈ രീതിയിൽ നടക്കുന്നു. കൂടുതലും യുവതികളാണ് ഇരകൾ. കൊലപാതകങ്ങൾ സ്ഥിരം വാർത്ത ആകുമ്പോഴും ഒരു സ്ത്രീ എവിടെയോ നിന്നുള്ള ഓർമ്മകളുമായി ജീവിക്കുന്നു. ഒരു ഗെയിം ഡെവലപ്പർ ആയ സ്വപ്ന, അവളുടെ വീട്ടിലെ ജോലിക്കാരി ആയ കലമ്മയുടെ കൂടെ ആണ് താമസം. ഏറെ ദുരൂഹതകൾ ഉണ്ട് അവളുടെ ജീവിതത്തിൽ. സിനിമ പറയുന്നത് ഇതെല്ലാം ആണ്.
ഹൊറർ മൂഡിൽ തുടങ്ങി അതിന്റെ ഒപ്പം ടൈം ലൂപ്പ് ഒക്കെ ചേർത്ത് സിനിമയുടെ തുടക്കം മുതൽ പാട്ടുകൾ, കോമഡി ഒക്കെ പൂർണമായും ഒഴിവാക്കി ഒരു സൈക്കോളജിക്കൽ ത്രില്ലർ ആയി ഒരു ചിത്രം എങ്ങനെ ഒരുക്കാം എന്നതിന്റെ മികച്ച ഉദാഹരണം ആണ് ചിത്രം.