എം-സോണ്‍ റിലീസ് – 1482
ഭാഷ | ജർമൻ |
സംവിധാനം | Alain Gsponer |
പരിഭാഷ | ഐജിൻ സജി |
ജോണർ | അഡ്വെഞ്ചർ, ഡ്രാമ, ഫാമിലി |
1881 ൽ സ്വിസ് എഴുത്തുകാരൻ ജോഹന്ന സ്പൈർ പ്രസിദ്ധീകരിച്ച കുട്ടികളുടെ കൃതിയെ അടിസ്ഥാനമാക്കി 2015ൽ അലൈൻ ജിസ്പോണർ സംവിധാനം ചെയിത ചിത്രമാണ് ഹൈദി.ടൈറ്റിൽ റോളിൽ അനുക് സ്റ്റെഫെൻ അഭിനയിക്കുന്നു. ബ്രൂണോ ഗാൻസ്, കാതറിന ഷോട്ട്ലർ, ക്വിറിൻ അഗ്രിപ്പി, ഇസബെൽ ഒട്ട്മാൻ, അന്ന ഷിൻസ് എന്നിവരാണ് മറ്റുതാരങ്ങൾ.
അമ്മായി ഡിറ്റയോടൊപ്പം വർഷങ്ങളോളം താമസിച്ച ശേഷം അനാഥയായ ഹൈദിയെ തന്റെ മുത്തച്ഛനോടൊപ്പം താമസിക്കാൻ മലമുകളിലേക്ക് കൊണ്ടുവരുന്നു.ഗ്രാമീണർ എല്ലാവരും ഒരുപോലെ വെറുത്തിരുന്ന അയാൾക്ക് ഹൈദിയുടെ വരവ് തീരെ ഇഷ്ടപ്പെട്ടിരുന്നില്ല. തുടർന്നുള്ള സന്ദർഭങ്ങളിൽ ഹൈദിയെ അയാൾ സ്നേഹിക്കാൻ തുടങ്ങുകയും ചെയ്യുന്നു. കുറച്ചു നാളുകൾക്കു ശേഷം തിരിച്ചെത്തിയ ഹൈദിയുടെ അമ്മായി ഡിറ്റ, മുത്തച്ഛനെ കബിളിപ്പിച്ച് ഹൈദിയെ ഒരു സമ്പന്ന കുടുംബത്തിൽ ഏൽപ്പിക്കുകയും ചെയുന്നു. തുടർന്ന് അവളുടെ ജീവിതയിലുണ്ടാവുന്ന മാറ്റങ്ങളാണ് ചിത്രം പറയുന്നത്. മികച്ച ഛായഗ്രഹണവും പശ്ചാത്തല സംഗീതവും പ്രേക്ഷകമനസ്സിനെ സ്പർശിക്കുന്നു.