Manjhi - The Mountain Man
മാഞ്ചി - ദ മൗണ്ടന്‍ മാൻ (2015)

എംസോൺ റിലീസ് – 705

ഭാഷ:
സംവിധാനം: Ketan Mehta
പരിഭാഷ: റഫീഖ്
ജോണർ: അഡ്വെഞ്ചർ, ബയോപിക്ക്, ഡ്രാമ

മാഞ്ചി-ദ മൗണ്ടന്‍ മാൻ’ ഒരു ജീവചരിത്ര സിനിമയാണ്. ദശരഥ് മാഞ്ചി എന്ന പാവപ്പെട്ട തൊഴിലാളിയുടെ കഥ. ഇന്ത്യയിലെ ബീഹാറിലെ ഗയ വില്ലേജിലുള്ള ഗെഹ്ലോർ ഗ്രാമമാണ് മാഞ്ചിയുടെ സ്ഥലം. ഗ്രാമത്തെയും പട്ടണത്തെയും തമ്മില്‍ ബന്ധിപ്പിക്കുന്ന വലിയ കുന്ന് കടന്ന് വേണം ജനങ്ങള്‍ക്ക് ആശുപത്രിയും, വ്യാപാര ആവശ്യങ്ങളുമൊക്കെ നിര്‍വ്വഹിക്കാന്‍. ഒരു ദിവസം മാഞ്ചിയുടെ ഭാര്യ, ഭക്ഷണം കൊടുക്കാന്‍ പോകവേ മലയില്‍ നിന്ന് കാല്‍ വഴുതി വീഴുന്നു. ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രമിക്കുമ്പോള്‍ മലയിലൂടെയുള്ള ദുര്‍ഘടവും ദൂരവുമേറിയ യാത്രയില്‍ ഭാര്യ മരിക്കുന്നു. അതോടുകൂടി മാഞ്ചി ഒരു ദൃഢമായ തീരുമാനമെടുക്കുന്നു.