• Skip to primary navigation
  • Skip to main content
  • Skip to footer
എംസോൺ

എംസോൺ

ലോകസിനിമയുടെ മലയാള ജാലകം

  • എംസോൺ പരിഭാഷകൾ
  • സംശയങ്ങൾ
    • എംസോൺ സബ് എഡിറ്റർ ആപ്ലിക്കേഷൻ
    • കുറിപ്പുകൾ
    • വിശദീകരണങ്ങൾ
  • എംസോൺ ഫെസ്റ്റുകൾ
  • മലയാളം ഉപശീർഷകങ്ങൾ
  • പരിഭാഷകൾ അയക്കാൻ
    • ആദ്യമായി അയക്കുന്നവർക്ക്
    • സബ്ടൈറ്റിൽ സ്റ്റാറ്റസ്
    • നമ്മുടെ പരിഭാഷകർ
  • ഞങ്ങളെക്കുറിച്ച്

Manon de Sources / മനോണ്‍ ദെ സോഴ്സ് (1986)

June 18, 2019 by Shyju S

എം-സോണ്‍ റിലീസ് – 1124

ക്ലാസിക് ജൂൺ 2019 – 04

പോസ്റ്റർ : പ്രവീൺ അടൂർ
ഭാഷഫ്രഞ്ച്
സംവിധാനംClaude Berri
പരിഭാഷഷൈജു എസ്
ജോണർഡ്രാമ
InfoDE8208311AB1E29719C21178BAEA055AF50667D4
Telegram@malayalamsubmovies

8/10

Download

‘ഷോൺ ദെ ഫ്ലോറെറ്റ്’ എന്ന ഫ്രഞ്ച് ചിത്രത്തിന്റെ രണ്ടാം ഭാഗമായി 1986ൽ തന്നെ പുറത്തിറങ്ങിയ ചിത്രമാണ് ‘മനോണ്‍ ദെ സോര്‍സ്’ ആദ്യ ഭാഗം സംവിധാനം ചെയ്ത ക്ലോഡ് ബെറി തന്നെയാണ് ഈ ചിത്രവും സംവിധാനം ചെയ്തിരിക്കുന്നത്.


ജോൺ കാഡോറെ മരണമടഞ്ഞ് 10 വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു. അദ്ദേഹത്തിന്റെ ഭാര്യ നഗരത്തിലെ ഒരു ബാലേ സംഘത്തിൽ പാട്ടുകാരിയായി ജീവിതം നയിക്കുന്നു. എന്നാൽ മനോൻ അമ്മയുടെ അടുക്കലേക്ക് പോകാൻ തയ്യാറായിരുന്നില്ല. അവളുടെ അച്ഛൻ പകർന്നു നൽകിയ അറിവുകളുമായി അവൾ കുന്നുകളിൽ ആടുകളെ മേച്ചും കിളികളെ വേട്ടയാടിയും കഴിഞ്ഞു. ചതിയിലൂടെ നേടിയെടുത്ത ഉറവയും കൃഷിയിടവും കൊണ്ട് ഉഗോളിൽ ഒരുപാട് സമ്പാദിച്ചു. വർഷങ്ങളായി അമ്മാവൻ സീസർ നിർബന്ധിച്ചുകൊണ്ടിരിക്കുന്ന കല്ല്യാണക്കാര്യത്തിൽ ഉഗോളിന് മനംമാറ്റമുണ്ടാവുന്നു. കുന്നിൻ മുകളിൽ വേട്ടയാടാൻ പോയപ്പോൾ കാണാനിടയായ സുന്ദരി മനോനായിരുന്നു അതിന് കാരണം. അമ്മാവന്റെ സമ്മതം കിട്ടിയെങ്കിലും അവളോട് നേരിട്ട് സംസാരിക്കാൻ ഉഗോളിന് ധൈര്യമില്ലായിരുന്നു.


ആദ്യ ഭാഗം പോലെത്തന്നെ വളരെ മനോഹരമായ ഈ ചിത്രവും നിരവധി പുരസ്‌കാരങ്ങൾ നേടുകയുണ്ടായി. ഡാനിയൽ ഒട്ടീൽ, വെസ് മൊണ്ടാന്റ് എന്നിവരോടൊപ്പം മനോനായി ഇമ്മാനുവൽ ബെർട്ട് അഭിനയിച്ചിരിക്കുന്നു. 2010 എമ്പയർ മാഗസിന്റെ “ലോക സിനിമയിലെ മികച്ച 100 ചിത്രങ്ങൾ” എന്ന പട്ടികയിൽ ‘ഷോൺ ദെ ഫ്ലോറെറ്റും’, ‘മനോൻ ദെ സോര്‍സും’ 60ആം സ്ഥാനം നേടുകയുണ്ടായി.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ

Filed Under: Classic June 2019, Drama, French Tagged: Shyju S

Footer

Disclaimer: Msone is a non-profitable initiative. Msone do not support or propogate piracy. It is only a platform for providing Malayalam subtitles to other language films. The site do not share files of movies in any form. If you have any objection about any of the posters uploaded on this site you can reach us on this email: [email protected]