എം-സോണ്‍ റിലീസ് – 1082
ഭാഷ | സ്പാനിഷ് |
സംവിധാനം | Oriol Paulo |
പരിഭാഷ | ഷൈജു എസ് |
ജോണർ | ഡ്രാമ, മിസ്റ്ററി, റൊമാൻസ് |
വേരാ റോയിയും ഭർത്താവ് ഡേവിഡും മകൾ ഗ്ലോറിയയുമൊത്ത് ഒരു വീട്ടിലേക്ക് താമസം മാറി വരുന്നു. യാദൃശ്ചികമായി അവിടെയൊരു പഴയ ടീവിയും ക്യാമറയും കാണുന്ന അവർ അത് പ്രവർത്തിപ്പിച്ചു നോക്കുന്നു. കൃത്യം അതേ തിയ്യതിയിൽ 25 വർഷങ്ങൾക്ക് മുൻപ് നീക്കോ ലസാർട്ടെ എന്ന പയ്യൻ റെക്കോർഡ് ചെയ്ത ടേപ്പായിരുന്നു അത്. ആ ടേപ്പിൽ കണ്ട പയ്യൻ 25 വർഷങ്ങൾക്ക് മുൻപ് മരിച്ച കഥ അവരുടെ സുഹൃത്തിൽ നിന്നും അവർ അറിയുന്നു. അന്ന് രാത്രി ആ ടീവിയിൽ 25 വർഷങ്ങൾക്ക് മുൻപുള്ള വാർത്തകൾ കാണുന്നത് കണ്ട വേരാ ക്യാമറ ഓൺ ചെയ്യുന്നു. ടേപ്പ് ഇടാതെ തന്നെ അതിൽ നീക്കോയെ കാണുന്ന വേരാ അവനുമായി സംസാരിക്കുന്നു. തുടർന്ന് സംഭവിക്കാൻ പോവുന്ന അപകടത്തെപ്പറ്റി വേര അവന് മുന്നറിയിപ്പ് കൊടുക്കാൻ ശ്രമിക്കുന്നു. കണക്ഷൻ നഷ്ടപ്പെടുന്നതോടെ എന്ത് സംഭവിച്ചുവെന്ന് വേരയ്ക്ക് മനസിലാവുന്നില്ല.
ദുറാന്തെ ല തൊർമെന്ത അല്ലെങ്കിൽ മിറാഷ് എന്ന പേരിൽ 2018ൽ പുറത്തിറങ്ങിയ ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ‘ഒറിയോൾ പൗലോ’ ആണ്. അദ്ദേഹത്തിന്റ മുൻ ചിത്രങ്ങളായ ദി ബോഡി, ദി ഇൻവിസിബിൽ ഗസ്റ് എന്നിവയെപ്പോലെ ഈ ചിത്രവും ഒരു മിസ്റ്ററി ത്രില്ലർ തന്നെയാണ്.