എം-സോണ്‍ റിലീസ് – 972
ഭാഷ | ജാപ്പനീസ് |
സംവിധാനം | Kaneto Shindô |
പരിഭാഷ | രവീഷ് റ്റി. സുവി |
ജോണർ | ഡ്രാമ, ഹൊറർ |
ഒനിബാബ എന്ന ചിത്രം ചതി, വഞ്ചന, കൊലപാതകം, ലൈംഗികതയും അതിലെ നിരാശയും ആസക്തിയും എന്നീ വികാരങ്ങളുടെ മുകളിൽ നിർമിക്കപ്പെട്ട ചിത്രം ആണ്. ഇതിനൊപ്പം തന്നെ സാധാരണക്കാരായ ജനങ്ങളുടെ ഉള്ളിൽ ഉറങ്ങി കിടക്കുന്ന ഭീകരമായ ചില ചിന്തകളുടെയും ദൃശ്യാവിഷ്‌കാരം കൂടിയാണ്. മനോഹരവും അതേ സമയം ഭീതി ഉണർത്തുന്നതുമായ രംഗങ്ങളും അവയുടെ അവതരണവും തീർച്ചയായും കാഴ്ചക്കാരനെ പിടിച്ചിരുത്തുക തന്നെ ചെയ്യും. പേടിപ്പെടുത്തുന്ന രംഗങ്ങൾ അനുസരിച്ചാണ് ഹൊറർ ചിത്രങ്ങളെ വിലയിരുത്തുന്നതെങ്കിൽ അതിന് ആവശ്യമായ രംഗങ്ങളും ചിത്രത്തിൽ ഉണ്ട്.
കേന്ദ്ര കഥാപാത്രങ്ങൾ ആയ രണ്ട് സ്ത്രീകൾ അമ്മായി അമ്മയും മരുമകളും ആണ്, അവരുടെ മകൻ ആണെങ്കിൽ ജപ്പാനിലെ ആഭ്യന്തര യുദ്ധത്തിൽ പങ്കെടുക്കാൻ പോയ പട്ടാളക്കാരനും ആണ്. മകന്റെ കൂടെ ജോലി ചെയ്ത സഹപ്രവർത്തകൻ അവന്റെ വിവരങ്ങളുമായി മടങ്ങി വരുന്നതും തുടർന്നുണ്ടാവുന്ന പ്രശ്നങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. വളരെ ലളിതമായ അല്ലെങ്കിൽ അങ്ങനെ തോന്നിക്കുന്ന കഥ അതി ശക്തമായ അവതരണത്തിന്റെ ബലത്തിൽ അനശ്വരമാവുന്നത് കാണണമെങ്കിൽ ഈ ചിത്രം കണ്ടാൽ മതിയാവും.