എംസോൺ റിലീസ് – 2876
ഭാഷ | ഫ്രഞ്ച് |
സംവിധാനം | Catherine Breillat |
പരിഭാഷ | അഷ്‌കർ ഹൈദർ |
ജോണർ | ഡ്രാമ, റൊമാൻസ് |
കാതറിൻ ബ്രില്ലറ്റ് എഴുതി, സംവിധാനം ചെയ്ത എറോട്ടിക് ഡ്രാമ വിഭാഗത്തിൽ വരുന്ന ഫ്രഞ്ച് സിനിമയാണ് റൊമാൻസ്. അമിതമായ ലൈംഗിക ആസക്തിയുള്ള യുവതി, അവളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ താൽപ്പര്യമില്ലാത്ത കാമുകന്റെ അവഗണനയിൽ മനംനൊന്ത് ലൈംഗികതയുടെ പല തലങ്ങൾ തേടിപോകുന്നതാണ് സിനിമയുടെ ഇതിവൃത്തം.
മുഖ്യ കഥാപാത്രവും നായികയുമായ മേരിയിലൂടെയാണ് സിനിമയുടെ കഥ പറയുന്നത്. മേരി ഒരു സ്കൂൾ ടീച്ചറാണ്. അവളുടെ കാമുകനായ പോൾ ഒരു മോഡലാണ്. പോളിനെ അഗാധമായി പ്രണയിക്കുന്ന മേരി, പ്രണയവും ലൈംഗികതയും അവനിൽ നിന്നും കൂടുതലായി ആഗ്രഹിച്ചിരുന്നു. പൊതുവെ അന്തർമുഖനായ പോളിൽ നിന്നും അവൾക്കത് ലഭിക്കാതെ വരുകയും അതിനായുള്ള ശ്രമങ്ങളെല്ലാം വിഫലമാകുകയും ചെയ്തതോടെ മേരി മാനസികമായി തകരുന്നു. അതിൽനിന്നും മുക്തി നേടാൻ, ഒരിക്കൽ ബാറിൽ വച്ച് പരിചയപ്പെട്ട പൗലോയുമായി അവൾ ബന്ധം സ്ഥാപിക്കുന്നു. പോളിനോടുള്ള പ്രണയം ആത്മാർത്ഥമായത് കൊണ്ടാകാം, അവളെ ലൈംഗികപരമായി തൃപ്തിപ്പെടുത്തിയിട്ടും പൌലോയുമായുള്ള ബന്ധം തുടരാൻ അവൾക്ക് കഴിയുന്നില്ല. പിന്നീടൊരിക്കൽ ആകസ്മികമായി അവളുടെ കൂടെ ജോലി നോക്കുന്ന റോബർട്ടിന്റെ കൂടെ അദ്ദേഹത്തിന്റെ വീട്ടിൽ വരുകയും. മധ്യവയസ്കനും സർവ്വോപരി ഒരു കാസനോവയും ആയ റോബർട്ടിനെ പറ്റി കൂടുതൽ മനസ്സിലാക്കുന്ന മേരി അയാളുമായി അടുക്കുന്നു. പിന്നീട് അവളുടെ ജീവിതത്തിൽ എന്തൊക്കെ നടക്കും? ശേഷം സ്‌ക്രീനിൽ…
റൊമാൻസ് X സും പതിവ് കാതറിൻ ബ്രില്ലറ്റ് സിനിമകളിൽ നിന്നും വിഭിന്നമല്ല. ഇവിടെയും പ്രതിപാദിക്കുന്നത് സ്ത്രീയുടെ വിചാര വികാരങ്ങളൊക്കെ പറ്റിയാണ്. പതിഞ്ഞ താളത്തിലുള്ള കഥ പറച്ചിലും ലൈംഗികതയും ട്രേഡ് മാർക്ക് ആയിട്ടുള്ള കാതീറിൻ ബ്രില്ലറ്റ് സിനിമകൾ എന്നും ഫെസ്റ്റിവലുകളിൽ ശ്രദ്ധിക്കപ്പെടാറുണ്ട്.
ഈയൊരു ഗണത്തിൽപ്പെടുന്ന റൊമാൻസ് X ൽ, എടുത്തിട്ടുള്ള സെക്സ് രംഗങ്ങളെല്ലാം റിയലായത് കൊണ്ട് ധാരാളം വിവാദങ്ങളിൽ അകപ്പെട്ടിട്ടുണ്ട്. ആയതിനാൽ കുട്ടികളും പ്രായപൂർത്തി ആകാത്തവരും കാണാതിരിക്കുക.