Sonatine
സോണറ്റൈൻ (1993)
എംസോൺ റിലീസ് – 1298
ഭാഷ: | ജാപ്പനീസ് |
സംവിധാനം: | Takeshi Kitano |
പരിഭാഷ: | കാർത്തിക് ഷജീവൻ |
ജോണർ: | ആക്ഷൻ, കോമഡി, ഡ്രാമ |
സോണറ്റൈൻ എന്ന ചിത്രം മുറാകാവയുടെ കഥയാണ്, ഓർമ്മ വെച്ച നാൾ മുതലേ തോക്കും ബോംബും ഉണ്ടകളും എല്ലാമാണ് അയാളുടെ ജീവിതം. ഇതെല്ലാം വിട്ട്, സമാധാനമായി എവിടെ എങ്കിലും ശിഷ്ട കാലം ജീവിക്കണം എന്നത് അയാളുടെ ആഗ്രഹവും, അവസ്ഥ അനുസരിച്ച് അത്യാഗ്രഹവും ആണ്. ഒരുനാൾ മുറാകാവ തന്റെ കുറച്ച് അനുചരന്മാരോടൊപ്പം മറ്റൊരു നഗരത്തിലേക്ക് പോവാൻ നിർബന്ധിതൻ ആവുകയാണ്, അവിടെ അരങ്ങേറി കൊണ്ടിരിക്കുന്ന ഒരു ഗ്യാങ് വാർ അവസാനിപ്പിക്കാനായി മധ്യസ്ഥത വഹിക്കുക എന്നതാണ് അയാളുടെ ദൗത്യം, തുടർന്ന് അരങ്ങേറുന്ന സംഭവങ്ങളാണ് സോണറ്റൈൻ എന്ന ചിത്രം.