The Blue Elephant
ദി ബ്ലൂ എലിഫന്റ് (2014)

എംസോൺ റിലീസ് – 1372

ഭാഷ: അറബിക്
സംവിധാനം: Marwan Hamed
പരിഭാഷ: ആദം ദിൽഷൻ
ജോണർ: ഡ്രാമ, ഹൊറർ, മിസ്റ്ററി
Download

2333 Downloads

IMDb

8/10

Movie

N/A

ഭാര്യയുടെയും മകളുടെയും മരണത്തിനുശേഷം ഒരിടവേളയെടുത്താണ് ഡോക്ടർ യഹിയ, അൽ അഭിസിയ സൈക്യാട്രിക് ഹോസ്പിറ്റലിൽ വീണ്ടും ജോലിക്ക് കയറുന്നത്. ഇത്തവണ കൊടും കുറ്റവാളികളായ മാനസിക രോഗികളുടെ ഡിപ്പാർട്മെന്റിന്റെ മേൽനോട്ടമായിരുന്നു യഹിയക്ക് കിട്ടിയ ചുമതല. ആദ്യ ദിവസം തന്നെ യഹിയ അവിടെ തന്റെ മുൻകാല സുഹൃത്തായ ഷരീഫിനെ കണ്ടുമുട്ടുന്നു. സ്വന്തം ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തിയതായിരുന്നു ഷരീഫ് ചെയ്ത കുറ്റം. ഷെരീഫിന്റെ സഹോദരിയായ ലുബ്‌നയുമായി ചില മുൻകാല ബന്ധങ്ങളുണ്ടായിരുന്ന യഹിയ, ഷരീഫ് ഒരു ഭ്രാന്തനാണോ അതോ കുറ്റവാളിയാണോ എന്ന് തിരിച്ചറിയാൻ നിർബന്ധിതനായി തീരുന്നു. തന്റെ സുഹൃത്ത് തന്ന ബ്ലൂ എലിഫന്റ് എന്ന ലഹരിമരുന്ന് ഉപയോഗിച്ചതോടെ സത്യവും, മിഥ്യയും തിരിച്ചറിയാൻ കഴിയാത്ത ഒരവസ്ഥയിലേക്ക് യഹിയ എത്തിപ്പെടുന്നതോടെ കാര്യങ്ങൾ കൂടുതൽ സങ്കീർണമാകുന്നു.