Veer-Zaara
വീർ-സാറാ (2004)

എംസോൺ റിലീസ് – 1646

ഭാഷ: ഹിന്ദി
സംവിധാനം: Yash Chopra
പരിഭാഷ: മൻസൂർ മനു
ജോണർ: ഡ്രാമ, ഫാമിലി, മ്യൂസിക്കൽ
Download

22095 Downloads

IMDb

7.8/10

Movie

N/A

2004 ൽ യഷ് ചോപ്രയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ ഒരു ഹിന്ദി പ്രണയ സിനിമയാണ് വീർ-സാറ. പേരു സൂചിപ്പിക്കുന്ന പോലെ വീറിന്റെയും സാറയുടെയും പ്രണയമാണ് ഈ സിനിമയുടെ ഇതിവൃത്തം.

ഇന്ത്യൻ എയർ ഫോഴ്സിൽ സ്ക്വാഡ്രൺ ലീഡറായി പ്രവർത്തിക്കുന്ന വീർ ഒരു ദിവസം തന്റെ മുത്തശ്ശിയുടെ അവസാന ആഗ്രഹം നിറവേറ്റാനായി ഇന്ത്യയിലേക്ക് വന്ന പാകിസ്ഥാൻകാരിയായ സാറയെ ബസ് അപകടത്തിൽ നിന്നും രക്ഷിക്കുന്നു. അതിനു ശേഷം അവരുടെ ജീവിതം മാറി മറിയുന്നു.

22 വർഷങ്ങൾക്ക് ശേഷം പാകിസ്ഥാൻ ജയിലിൽ കഴിയുന്ന വീറിന്റെ കേസ് പുനരന്വ പാകിസ്ഥാൻ മനുഷ്യാവകാശ കമ്മീഷന്റെ വക്കീലായ സാമിയ സിദ്ധിഖി വരുന്നു. വീറിനെ കുറിച്ചുള്ള സത്യം കണ്ടെത്തുകയും നീതി കണ്ടെത്തി കൊടുക്കുകയും ചെയ്യുക എന്നതാണ് അവളുടെ ദൗത്യം.