എം-സോണ്‍ റിലീസ് – 1520
ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | Steve Purcell |
പരിഭാഷ | വിമൽ കൃഷ്ണൻ കുട്ടി |
ജോണർ | അനിമേഷൻ, ഷോർട്ട്ഫിലിം, അഡ്വഞ്ചർ, |
ബോണിയുടെ പാവയായ ട്രിക്സി വല്ലാത്ത വിഷമത്തിലാണ്. ജന്മനാ ദിനോസറായ ട്രിക്സിയെ ഇന്നേവരെ ദിനോസറാക്കി ബോണി കളിച്ചിട്ടില്ല. എന്നെങ്കിലും ഒരു ദിവസം അത് സംഭവിക്കുമെന്ന് കൂട്ടുകാർ ട്രിക്സിയെ സമാധാനിപ്പിക്കുന്നുണ്ട്. ബോണി, പ്ലേ ഡേറ്റിനായി മേസണിന്റെ വീട്ടിലേക്ക് പോയപ്പോൾ കൂട്ടിന് അവളുടെ പാവകളായ വുഡി, ബസ് ലൈറ്റ് ഇയർ, ട്രിക്സി, എയ്ഞ്ചൽ കിറ്റി, റെക്സ് എന്നിവരെയും എടുത്തു. പക്ഷേ മേസണ്‍ ഇത്തവണ കൃസ്മസ്സിന് ഒപ്റ്റിമം എക്സ് എന്ന വീഡിയോ ഗെയിം സമ്മാനമായി കിട്ടിയതോടെ വുഡിയും സംഘവും റൂമിന്റെ മുക്കിലായി. മേസണിന്റെ പാവകളായ തങ്ങളുടെ കൂട്ടുകാരെ തിരഞ്ഞ ട്രിക്സിയും കൂട്ടരും, മേസണ്‍ സമ്മാനമായി ലഭിച്ച ബാറ്റിൽസോർസ് എന്ന അന്യഗ്രഹജീവികളുടെ സെറ്റിലേക്ക് എത്തിപ്പെട്ടു. അവിടത്തെ കാവൽക്കാരും തലവനായ റെപ്റ്റിലസ് മാക്സിമസും വളരെ ഗൗരവത്തിലാണ് സംസാരിക്കുന്നതും പെരുമാറുന്നതും. അപ്പോൾ ട്രിക്സിയും തന്റെ കഥാപാത്രത്തെ അനശ്വരമാക്കാൻ ശ്രമിച്ചു. പക്ഷേ കുറച്ചുകഴിഞ്ഞപ്പോഴാണ് അവർ അഭിനയിക്കുകയല്ല, കാര്യമായിട്ട് തന്നെയാണെന്ന് ട്രിക്സിയും കൂട്ടരും മനസ്സിലാക്കുന്നത്. തങ്ങൾ കളിപ്പാട്ടങ്ങളാണെന്നോ കുട്ടികൾക്ക് കളിക്കാൻ വേണ്ടി ജന്മമെടുത്തവരാണെന്നോ ഒന്നും ബാറ്റിൽസോറസിന് അറിയില്ല. ട്രിക്സിയുടെയും കൂട്ടുകാരുടെയും ജീവൻ ട്രിക്സിയുടെ കയ്യിലാണ്. യുദ്ധവും അക്രമവും ജീവശ്വാസമായി കരുതുന്ന ബാറ്റുൽസോർസുകൾക്കിടയിൽ അവൾ എന്തുചെയ്യുമെന്നാണ് കണ്ടറിയേണ്ടത്.