എം-സോണ്‍ റിലീസ് – 1221

ഭാഷ | സ്പാനിഷ് |
സംവിധാനം | Álex de la Iglesia |
പരിഭാഷ | ഷൈജു .എസ് |
ജോണർ | കോമഡി,ഹൊറർ,ത്രില്ലർ |
രാവിലെ നേരം മാഡ്രിഡ് നഗരത്തിലെ ഒരു ബാറിൽ നിന്നും പിറത്തിറങ്ങിയ ഒരാൾ വെടിയേറ്റു വീഴുന്നു. ഉടൻതന്നെ തെരുവ് മൊത്തം വിജനമാവുന്നു. ബാറിനകത്തുള്ളവർക്ക് പുറത്ത് എന്താണ് സംഭവിച്ചതെന്ന് മനസ്സിലാവുന്നില്ല. വെടിയേറ്റു വീണയാളെ സഹായിക്കാനായി പുറത്തിറങ്ങുന്ന ആളും വെടിയേറ്റ് വീഴുന്നു. ബാറിനകത്തുള്ളവർ പുറത്തിറങ്ങാൻ ഭയപ്പെട്ട് അകത്ത് തന്നെ ഇരിക്കുന്നു. ഫോണിന് സിഗ്‌നൽ ലഭിക്കാത്തത് കാരണം അവർക്ക് സഹായത്തിനായി ആരെയും വിളിയ്ക്കാനും സാധിക്കുന്നില്ല. അവർ ഇനി എന്ത് ചെയ്യും? അലക്സ് ദെ ല ഇഗ്ലേഷ്യ സംവിധാനം ചെയ്ത് 2017ല്‍ പുറത്തിറങ്ങിയ ‘ദി ബാര്‍’ എന്ന ഈ സ്പാനിഷ് ചിത്രം ഒരു കോമഡി ഹൊറര്‍ ത്രില്ലറാണ്.