എം-സോണ്‍ റിലീസ് – 1227

ഭാഷ | സ്‌പാനിഷ് |
സംവിധാനം | Alejandro Amenábar |
പരിഭാഷ | ഷൈജു. എസ് |
ജോണർ | മിസ്‌റ്ററി, ത്രില്ലർ |
മാഡ്രിഡിലെ ഒരു യുവ ഫിലിം സ്‌കൂൾ വിദ്യാർത്ഥിനിയാണ് ആംഗല. എന്തുകൊണ്ടാണ് മരണവും ഹിംസയും ഇത്രമാത്രം ഭ്രമിപ്പിക്കുന്നത്? സിനിമകളിൽ ഹിംസ കാണിക്കുന്നത് ധാർമ്മികമായി ശരിയാണോ? അങ്ങനെയാണെങ്കിൽ, നമ്മൾ എന്താണ് കാണിക്കേണ്ടത് അതിനൊരു പരിധിയുണ്ടോ? ഇതായിരുന്നു ആംഗലയുടെ പ്രബന്ധ വിഷയം.
അവൾ, ഹിംസാത്മകമായ ചിത്രങ്ങൾ ഇഷ്ടപ്പെടുന്ന മറ്റൊരു വിദ്യാർത്ഥിയായ ചേമയുടെ സഹായം തേടുന്നു. യാദൃച്ഛികമായി അവൾക്ക് കിട്ടുന്ന ഒരു ടേപ്പ്, യഥാർത്ഥത്തിൽ നടത്തിയ ഒരു കൊല അതേപടി പകർത്തിയ ‘സ്‌നഫ് ഫിലിം’ ആണെന്ന് അവർ മനസ്സിലാക്കുന്നു. അതിൽ കാണുന്ന ചിത്രവധം അനുഭവിക്കുകയും കൊല്ലപ്പെടുകയും ചെയ്ത പെൺകുട്ടി 2 വർഷങ്ങൾക്ക് മുൻപ് കാണാതായ, തങ്ങളുടെ തന്നെ യൂണിവേഴ്‌സിറ്റിയിലെ ഒരു വിദ്യാർത്ഥിനിയാണെന്ന് അവർ തിരിച്ചറിയുന്നു.
അവസാനം വരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തുന്ന തരത്തിൽ എടുത്തിരിക്കുന്ന ഈ സ്‌പാനിഷ് മിസ്‌റ്ററി ത്രില്ലർ സംവിധാനം ചെയ്തിരിക്കുന്നത് അലഹാന്ദ്രോ അമെനബാർ ആണ്.