എം-സോണ്‍ റിലീസ് – 244
ഭാഷ | അംഹാറിക് |
സംവിധാനം | Zeresenay Mehari |
പരിഭാഷ | ഫസൽ റഹ്മാൻ |
ജോണർ | ബയോഗ്രഫി, ക്രൈം, ഡ്രാമ |
യഥാർത്ഥ സംഭവങ്ങളെ അവലംബിച്ചുള്ള എത്യോപ്പ്യൻ സിനിമയാണ് ഡിഫ്രറ്റ്. എത്യോപ്പിയയിലെ അഡിസ് ആബാബയ്ക്കടുത്ത് പതിനാലുവയസുകരിയായ പെണ്‍കുട്ടിയെ സ്കൂളില്‍നിന്ന് വീട്ടിലേക്കുള്ള വഴിയില്‍വെച്ച് കുതിരപ്പുറത്തെത്തിയ ഒരു സംഘം തട്ടിക്കൊണ്ടു പോകുന്നു. ധീരയായ ഹീറുത് തോക്ക് തട്ടയെടുത്ത് രക്ഷപ്പെടാന്‍ ശ്രമം നടത്തുന്നതിനിടെ ഒരാള്‍ക്ക് വെടിയേൽക്കുന്നു. തട്ടിക്കൊണ്ടുപോയി വിവാഹം ചെയ്യുക എന്നത് അവളുടെ ഗ്രാത്തിൽ പതിവുള്ളതും ആഫ്രിക്കയുടെ പരമ്പരാഗത ആചാരങ്ങളിൽപ്പെടുന്ന കാര്യവുമായിരുന്നു. നഗരത്തിൽ നിന്നെത്തിയ യുവ അഭിഭാഷക മിയാസ അശീനാഫി ഹീറുത്തിനുവേണ്ടി വാദിക്കുന്നു. സ്വയം പ്രതിരോധത്തതിനായാണ് ഹീറുത്ത് വെടിവെച്ചെതെന്ന് അവൾ കോടതിയിൽ പറയുന്നു. സാമഹകിക ആചാരങ്ങളുടെ മറവിൽ സ്ത്രീപീഡനം പ്രോത്സാഹിപ്പിക്കപ്പെടുന്നു എന്ന യാഥാർത്ഥ്യം തുറന്നുകാട്ടുകയാണ് ഡിഫ്രറ്റ്. തുല്ല്യാവകാശങ്ങൾക്കായുള്ള രാജ്യത്തിന്റെ സങ്കീർണയാത്രയ്ക്കൊപ്പം. അനിവാര്യമായ മാറ്റത്തിനായി പൊരുതുന്ന ധീരരായ സ്ത്രീകളുടെ തലമുറയെയും ചിത്രം വിവരിക്കുന്നു.