എം-സോണ്‍ റിലീസ് – 241

ഭാഷ | അറബിക് |
സംവിധാനം | Naji Abu Nowar |
പരിഭാഷ | ഫസൽ റഹ്മാൻ |
ജോണർ | അഡ്വെഞ്ചർ, ഡ്രാമ, ത്രില്ലർ |
സാഹോദര്യത്തിന്റെയും പ്രതികാരത്തിന്റെയും കഥയാണിത്. ഓട്ടോമന്‍ പ്വിശ്യയായ ഹിജാസില്‍ ഒന്നാം ലോകമഹായുദ്ധത്തിന്റെ പശ്ചാത്തലത്തിലെ ബദുവിയന്‍ ജീവിതം. പുണ്യയാത്രയ്ക്കു വഴികാട്ടികളായി പോകുന്ന ഗോത്ര വര്‍ഗക്കാരായ ബദുവികള്ക്ക് തീവണ്ടിയുടെ വരവോടെ തൊഴില്‍ നഷ്ടപ്പെടുന്നു. മരുഭൂമിയിലെ കിണറന്വേഷിച്ചു പോകുന്ന ഒരിഗ്ലീഷുകരന് വഴികാട്ടിയായി പോകാന്‍ നിയോഗിക്കപ്പെടുന്നത് ധീരനായ ഹുസൈനാണ്. അവന്റെ ഇളയസഹോദരന് തീബ് (ചെന്നായ എന്ന വിളിപ്പേര്) കുടുംബത്തിന്റെ അനുവാദമില്ലാതെ അവരെ പിന്തുടരുന്നു. ആ യാത്രയില്‍ പ്രവചിക്കാനാവാത്ത പലതും സംഭവിക്കുന്നു. മരുഭൂമിയുടെ വന്യത, അറേബ്യന്‍ ഗോത്രജീവിതം. ഹജ്ജിനു വഴികാട്ടികളായി പോകുന്ന ബദുവികള്, അവരുടെ ആതിഥ്യമര്യാദ, കൊള്ളക്കാരുടെ ആക്രമണങ്ങള്‍, പ്രതികാരം… എല്ലാം ഈ സിനിമയില്‍ പ്രത്യക്ഷപ്പെടുന്നു. ലോറന്‍സ് ഓഫ് അറേബ്യക്കു ശേഷം മരുഭൂമിയുടെ വന്യത സൂക്ഷ്മമായി അവതരിപ്പിച്ചിരിക്കുന്ന സിനിമയെത്ര തീബ്. ഒരു വര്‍ഷം നീണ്ട ഗോത്ര ജീവതാനുഭവത്തിന്റെ പിന്‍ബലത്തിലാണ് നജി അബു നൗവര്‍ ഈ സിനിമ ചിത്രീകരിച്ചിരിക്കുന്നത്.