Where Do We Go Now?
വേർ ഡു വി ഗോ നൗ? (2011)

എംസോൺ റിലീസ് – 1074

ഭാഷ: അറബിക്
സംവിധാനം: Nadine Labaki
പരിഭാഷ: ദീപ. എൻ പി
ജോണർ: കോമഡി, ഡ്രാമ
Download

898 Downloads

IMDb

7.4/10

മുസ്ലിങ്ങളും കൃസ്താനികളും കുടിയേറിയ ലബനനിലെ വിദൂരമായതും, ഒറ്റപ്പെട്ടതും, പേരില്ലാത്തതുമായ ഒരു ഗ്രാമത്തിന്‍റെ കഥയാണ് വെയര്‍ ഡു വീ ഗോ നൌ? പറയുന്നത്. ഗ്രാമം മൈനുകളാല്‍ ചുറ്റപ്പെട്ടതും അവിടെക്ക് പ്രവേശിക്കാന്‍ ഒരു ചെറിയ പാലം മാത്രമേയുള്ളൂ. രാജ്യത്ത് കലാപം പടരുന്നത് മനസ്സിലാക്കുന്ന ഗ്രാമത്തിലെ തങ്ങളുടെ പുരുഷന്മാരെ ഒളിപ്പിക്കാനായി, വിവിധ മാർഗ്ഗങ്ങളിലൂടെയും, വ്യത്യസ്ത ശ്രമങ്ങളിലൂടെയും ഗ്രാമത്തിലെ റേഡിയോ അട്ടിമറിക്കുകയും, ഗ്രാമീണ ടിവിയെ നശിപ്പിക്കുവാനും ശ്രമിക്കുന്നു.

റൌക്കോസ് എന്ന ബാലനിലൂടെയാണ് കഥ തുടങ്ങുന്നത്. അവന്‍റെ ജോലി അവന്‍റെ കസിനായ നാസ്സിമിന്‍റെ കൂടെ ഗ്രാമത്തിന് വെളിയില്‍ നിന്നും ഗ്രാമവാസികള്‍ക്ക് അത്യാവശ്യമായ സോപ്പ്, പാത്രങ്ങള്‍, ദിനപത്രങ്ങള്‍, ബള്‍ബുകള്‍ തുടങ്ങിയ ഗ്രാമത്തിലെത്തിക്കുകയാണ് അവന്‍റെ ജോലി. നാസ്സിമിന്‍റെ കുടുംബത്തോടൊപ്പമാണ് റൌക്കോസിന്‍റെ താമസം. നാസ്സിമിനു പിതാവില്ല. ക്രിസ്ത്യന്‍ പള്ളിയിലെ സ്പീക്കര്‍ ശരിയാക്കാനുള്ള ശ്രമത്തിനിടെ റൌക്കോസ് ഏണിയില്‍ നിന്നും താഴെയുള്ള കുരിശിലേക്ക് വീഴുകയും കുരിശ് രണ്ടായി ഒടിയുകയും ചെയ്യുന്നു. ഗ്രാമത്തിലെ മേയര്‍ അയാളുടെ ഭാര്യ യ്വോന്നെ, ചായക്കടക്കാരന്‍ അമല്‍, പെയിന്‍റര്‍ ആയ റബീഹും അവന്‍റെ സഹോദരിയും, നാസ്സിമിന്‍റെ സഹോദരന്‍ ഈസാമും ഭാര്യ ഐഡയും, ഗ്രാമത്തിലെ ക്രിസ്ത്യന്‍ പള്ളിയിലെ പാതിരി, മുസ്ലിം പള്ളിയിലെ ഇമാം തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങള്‍. പിറ്റേന്ന് സഭ ഞായറാഴ്ച ആഘോഷിക്കാൻ സഭകൂടുമ്പോള്‍ സഭയെ നേരെയാക്കേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ച് പുരോഹിതൻ പ്രസംഗിക്കുന്നു, കുരിശ് തകര്‍ത്തതിന് കാറ്റിനെ കുറ്റപ്പെടുത്തുകയും ഇക്കാര്യത്തില്‍ മുസ്ലിംകള്‍ക്ക് പങ്കില്ലെന്നും അദ്ദേഹം പറയുന്നു. കുറച്ചു കഴിയുമ്പോള്‍, തങ്ങളുടെ പള്ളികളിലേക്ക് ആടുകൾ പ്രവേശിച്ചതായി ഇമാം കണ്ടെത്തുകയും സംഭവത്തില്‍ ക്രിസ്ത്യാനികളെ കുറ്റപ്പെടുത്തരുതെന്ന് മുസ്ലീങ്ങളോട് ആവശ്യപ്പെടുകയും ചെയ്യുന്നു. ജനങ്ങൾ ഒരുമിച്ചുകൂടുമ്പോള്‍ ഒരു മുസ്ലീം സംഭവിച്ചതിനെല്ലാം ക്രിസ്ത്യാനികളെ ചെറുതായി കുറ്റപ്പെടുത്തുന്നതും, തുടര്‍ന്നു സ്ഥിതിഗതികള്‍ വഷളാകുകയും ചെയ്യുന്നു.