Bari Theke Paliye
ബാരി ഥേക്കേ പാലിയേ (1958)

എംസോൺ റിലീസ് – 3405

ഭാഷ: ബംഗാളി
സംവിധാനം: Ritwik Ghatak
പരിഭാഷ: ജീ ചാൻ-വൂക്ക്
ജോണർ: ഡ്രാമ
IMDb

8.1/10

Movie

N/A

സംവിധായകൻ റിത്വിക് ഘട്ടക്കിന്റെ 1959- ൽ പുറത്തിറങ്ങിയ ഒരു ബംഗാളി ചലച്ചിത്രമാണ് ‘ബാരി ഥേക്കേ പാലിയേ‘. ശിബ്രം ചക്രവർത്തിയുടെ അതേ പേരിലുള്ള നോവലിനെ അടിസ്ഥാനമാക്കി ചലച്ചിത്ര നിർമ്മാതാവ് റിത്വിക് ഘട്ടക് ആണ് ഈ ചിത്രം സംവിധാനം ചെയ്തത്. മോശമായി പെരുമാറുന്ന ഒരു ആൺകുട്ടി തന്റെ ഗ്രാമത്തിൽ നിന്ന് ഓടി കൽക്കത്തയിലേക്ക് പോകുന്നതാണ് ഇതിവൃത്തം.

എട്ട് വയസ്സുള്ള കാഞ്ചൻ തൻ്റെ ഗ്രാമത്തിലെ വീട്ടിൽ എപ്പോഴും തമാശകളും കുസൃതികളും കാണിക്കാറുണ്ട്. അമ്മയെ ഉപദ്രവിക്കുന്ന ഒരു ദുഷ്ടനാണ് അവന്റെ അച്ഛനെന്ന തെറ്റിദ്ധാരണയിൽ അവൻ കൽക്കത്തയിലേക്ക് പലായനം ചെയ്യുന്നു. അവൻ്റെ സ്വപ്നങ്ങളിൽ കൽക്കട്ട ന​ഗരം സുഖശീതളിമയുടെ പറുദീസയായിരുന്നു. എന്നാൽ യാഥാർത്ഥ്യത്തിൻ്റെ നേർക്കാഴ്ചകൾ അവനെ മറ്റൊരു ലോകത്താണ് എത്തിച്ചത്.

സന്തോഷത്തിൻ്റെയും സ്നേഹത്തിൻ്റെയും വിദ്വേഷത്തിൻ്റെയും സത്യസന്ധതയുടെയും വിവിധ മുഖങ്ങൾ നഗരത്തിലെ ജീവിതത്തിൻ്റെ ഏടുകളാണെന്ന് അവൻ അറിയുന്നു. തൻ്റെ ഗ്രാമത്തിലെ വീട്ടിലേക്ക് മടങ്ങാൻ അവൻ കൊതിക്കുന്നു. തന്റെ പിതാവിനെ തെറ്റിദ്ധരിച്ചതിൽ അവന് പശ്ചാത്താപം തോന്നുന്നു. ​ഗ്രാമത്തിലേക്ക് കാഞ്ചൻ മടങ്ങുമോ? പഴയ കൽക്കത്താ ന​ഗരം നന്നായി ചിത്രീകരിച്ചിരിക്കുന്നതും ചിത്രത്തിന്റെ മറ്റൊരു പോസിറ്റീവാണ്.