Cinemawala
സിനിമാവാല (2016)

എംസോൺ റിലീസ് – 711

ഭാഷ: ബംഗാളി
സംവിധാനം: Kaushik Ganguly
പരിഭാഷ: ഷെറി ഗോവിന്ദ്
ജോണർ: ഡ്രാമ, ഫാമിലി
IMDb

7.5/10

Movie

N/A

ബംഗാളിലെ ഒരു ഉള്‍ഗ്രാമം അവിടെ കമാലിനി എന്ന പൂട്ടി കിടക്കുന്ന തീയേറ്ററിന്റെ ഉടമയുമായ പരൺ , അയാളുടെ സഹായി ഹരി, പരണിന്റെ മകന്‍ പ്രകാശ്, പ്രകാശിന്റെ ഭാര്യയായി മൗമിത  എന്നിവരാണ് സിനിമാവാലയിലെ പ്രധാന കഥാപാത്രങ്ങള്‍ .

കുലത്തൊഴിലായ മത്സ്യവ്യവസായം ഒരു ബാദ്ധ്യതയായാണ് പ്രകാശ് കാണുന്നത്, അയാള്‍ക്കിഷ്ടം പെട്ടെന്ന് കാശുകാരനാവാനുള്ള വ്യാജ CD വില്‍പനയാണ്. അതേ സമയം രാവിലെ മത്സ്യചന്തയില്‍ നിന്നും പരണ്‍ ഹരിയോടൊപ്പം പോകുന്നത് പൂട്ടിയ തീയേറ്ററിലേക്കും. രാത്രി വൈകിയുള്ള മദ്യപാനവും പഴയ ബംഗാളി സൂപ്പർ സ്റ്റാർ ഉത്തംകുമാറിന്റെ ഇന്റർവ്യൂ ശബ്ദരേഖയും കഴിഞ്ഞ് മാത്രം വീട്ടിലെത്തുന്ന പരണ്‍ മകന്റെ വ്യാജ സിഡി വില്‍പന വെറുക്കുന്നു.  അമ്മ ഭാര്യക്കായി കൊടുത്ത വള കൊണ്ട് പ്രൊജക്ടർ വാങ്ങുന്ന പ്രകാശ് ഗ്രാമത്തിലെ ഉത്സവത്തിനു പുതിയ കൊമേഴ്സ്യൽ ബംഗാളി സിനിമയുടെ വ്യാജ സിഡി പ്രദര്‍ശിപ്പിച്ച് പണക്കാരനാവാന്‍ തീരുമാനിക്കുന്നു. ഇതെല്ലാം അച്ഛനെയും മകനെയും കൂടുതല്‍ അകറ്റുന്നു…