Postmaster
ദി പോസ്റ്റ്മാസ്റ്റർ (1961)

എംസോൺ റിലീസ് – 2256

ഭാഷ: ബംഗാളി
സംവിധാനം: Satyajit Ray
പരിഭാഷ: വിഷ്ണു പി പി
ജോണർ: ഡ്രാമ
Subtitle

888 Downloads

IMDb

7.9/10

Movie

N/A

1961ൽ സത്യജിത് റേയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രമാണ് തീൻ കന്യാ. രബീന്ദ്രനാഥ്‌ ടാഗോറിന്റ മൂന്നു ചെറുകഥകളെ ആസ്പദമാക്കിയെടുത്ത മൂന്നു കൊച്ചുചിത്രങ്ങൾ ചേർന്നതാണ് തീൻ കന്യാ എന്ന ചിത്രം. ഇതിൽ ആദ്യത്തേതാണ് പോസ്റ്റ്മാസ്റ്റർ.

നഗരത്തിൽ നിന്ന് ഉലാപൂർ എന്ന ഗ്രാമത്തിൽ ജോലിക്കായെത്തുന്ന പോസ്റ്റ്മാസ്റ്റർ കരയിൽ പിടിച്ചിട്ട മീനിന്റെ അവസ്ഥയിലാണ്. അയാളെ സഹായിക്കാനായി അവിടെ രത്തൻ എന്നു പേരുള്ള ഒരു അനാഥബാലികയുമുണ്ട്. ഇവർ തമ്മിൽ ഉടലെടുക്കുന്ന സ്നേഹബന്ധത്തിന്റെ കഥയാണ് പോസ്റ്റ്മാസ്റ്റർ എന്ന ചിത്രം പറയുന്നത്.