Tasher Ghawr
താഷേർ ഘോർ (2020)

എംസോൺ റിലീസ് – 2756

ഭാഷ: ബംഗാളി
സംവിധാനം: Sudipto Roy
പരിഭാഷ: ഷാരുൺ.പി.എസ്
ജോണർ: ഡ്രാമ
Download

2093 Downloads

IMDb

6.6/10

Movie

N/A

ലോക്ക്ഡൗൺ മൂലം സുജാതയ്ക്ക് അനുഭവിക്കേണ്ടി വന്ന കഷ്ടപ്പാടുകൾ ചെറുതൊന്നുമല്ല. മുൻപൊക്കെ ഞായറാഴ്ച മാത്രമേ ഭർത്താവായ ദീലീപ് വീട്ടിലുണ്ടാവുമായിരുന്നുള്ളു. അയാളുടെ ചീത്തവിളിയും തല്ലും ഞായറാഴ്ച മാത്രം സഹിച്ചാൽ മതിയായിരുന്നു. എന്നാൽ ലോക്ക്ഡൗൺ തുടങ്ങിയ ശേഷം എല്ലാ ദിവസവും ഞായറാഴ്ച പോലെയായി. സുജാതയിലൂടെ ലോക്ക്ഡൗൺ മൂലം ബാധിക്കപ്പെട്ട എല്ലാ വീട്ടമ്മമാരുടെയും കഥ പറയുകയാണ് ഈ ചിത്രം.

പൂർണമായും ലോക്ക്ഡൗൺ സമയത്ത് ചിത്രീകരിച്ച സിനിമയാണ് 46 മിനിറ്റ് മാത്രം ദൈർഘ്യമുള്ള “താഷേർ ഘോർ.” ടാഗോറിന്റെ “അമാർ മുക്തി” എന്ന ഗാനവും ചിത്രത്തിൽ ഉൾപ്പെട്ടിട്ടുണ്ട്.