Armour of God
ആർമർ ഓഫ് ഗോഡ് (1986)
എംസോൺ റിലീസ് – 897
ഭാഷ: | കാന്റോനീസ് |
സംവിധാനം: | Jackie Chan, Eric Tsang |
പരിഭാഷ: | വിജയ് വിക്ടർ |
ജോണർ: | ആക്ഷൻ, കോമഡി, ഡ്രാമ |
1986ൽ ജാക്കിചാൻ സംവിധാനം ചെയ്ത് പുറത്തിറക്കിയ ഒരു മാർഷൽ ഡ്രാമ ആക്ഷൻ കോമഡി ചിത്രമാണ് ആർമർ ഓഫ് ഗോഡ്. ഏഷ്യൻ ഹാക്ക് എന്ന പേരിൽ കൊട്ടേഷൻ ജോലികൾ ചെയ്ത് കൊണ്ടിരുന്ന ജാക്കി ഒരു വാർത്ത അറിയുന്നു. തന്റെ മുൻകാമുകിയും തന്റെ സുഹൃത്തായ അലന്റെ കാമുകിയുമായ ലാറയെ കിഡ്നാപ്പ് ചെയ്‌തിരിക്കുന്നു. താൻ ഇതുവരെ മോഷ്ടിച്ച സാധനങ്ങളിൽ ഒന്നായ ആർമർ ഓഫ് ഗോഡ് എന്നറിയപ്പെടുന്ന വാൾ ആണ് അവർ ആവശ്യപ്പെട്ടിരിക്കുന്നത്. ആർമർ ഓഫ് ഗോഡിലെ അഞ്ചിൽ രണ്ട് വാളുകൾ സാത്താൻ സേവ ചെയ്യുന്ന കിഡ്നാപ്പേഴ്‌സിന്റെ കയ്യിൽ ഉള്ളതിനാൽ ബാക്കി മൂന്ന് വാളുകൾ കൂടി കൊണ്ടുവരാൻ അവർ ജാക്കിയോട് ആവശ്യപെടുന്നു. ആകെയുള്ള വാൾ ജാക്കി ലേലത്തിൽ വിറ്റതിനാൽ വിറ്റ വാൾ തേടി ബാനൻ എന്ന വ്യക്തിയുടെ വീട്ടിൽ ജാക്കിയും സുഹൃത്ത് അലനും പോകുന്നു. അവിടെ മറ്റു രണ്ടു വാളുകളും ബാനന്റെ കയ്യിൽ കാണുമ്പോൾ, ലാറയെ രക്ഷിക്കാനാണ് കയ്യിലുള്ള വാളുകൾ തരണമെന്നും പകരമായി ലാറയെ രക്ഷിച്ച് കിഡ്നാപ്പേഴ്‌സിന്റെ കയ്യിലുള്ള വാളുകളും ചേർത്ത് മൊത്തം അഞ്ച് വാളുകളും നിങ്ങൾക്ക് തന്നെ തരാം എന്ന് അവർ കരാറിൽ ഏർപ്പെടുന്നു. അതിന് സമ്മതിച്ച ബാനൻ അവർക്ക് വാളുകൾ നൽകുകയും കൂടെ തന്റെ മകൾ മേയിനെയും അയക്കുന്നു. തുടർന്ന് അവർ ആ വാളുകളുമായി ലാറയെ രക്ഷിക്കാൻ പോകുന്നു.