എം-സോണ്‍ റിലീസ് – 631
ഭാഷ | കാറ്റലന്‍ |
സംവിധാനം | Carla Simón |
പരിഭാഷ | പ്രവീണ്‍ അടൂര്‍ |
ജോണർ | ഡ്രാമ, ഫാമിലി |
മാതാപിതാക്കളുടെ മരണത്തെ തുടർന്ന് കാറ്റലോണിയയിലേക്ക് പറിച്ചുനടപ്പെട്ട ആറ് വയസ്സുകാരി ഫ്രിഡയുടെ കഥയാണ് സമ്മർ 1993. അമ്മാവന്റെയും അമ്മായിയുടെയും അവരുടെ മകളായ കുഞ്ഞനുജത്തിയുടെയും കൂടുള്ള പുതിയ ജീവിതം സന്തോഷവും ചേരായ്മയും നിറഞ്ഞതാണ്. പുതിയ സാഹചര്യവും അനിയത്തിയോടുണ്ടാകുന്ന കുശുന്പും എല്ലാം തൻമയത്വത്തോടെ കുട്ടികൾ അവതരിപ്പിച്ചിരിക്കുന്നു. സ്വാഭാവികത തുളുന്പുന്നതാണ് ഓരോ ഫ്രെയിമും സീനും. പുതിയ ജീവിതത്തോട് പൊരുത്തപ്പെടാൻ ഫ്രിഡ കഷ്ടപ്പെടുന്പോൾ അവളെ സംശയത്തോടെ കാണാനേ സമൂഹത്തിന് ആകുന്നുള്ളു. മാതാപിതാക്കളിൽനിന്ന് അവൾക്ക് കിട്ടിയത് ഒറ്റപ്പെടുത്തലിനുള്ള ഈ സാഹചര്യം മാത്രമാണ്. അങ്ങേയറ്റം വികാരപരമായ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന ചിത്രം ഒരു ഘട്ടത്തിലും നാടകീയമോ, അമിത വൈകാരികത നിറഞ്ഞതോ ആകുന്നില്ല. കുട്ടികളുടെ ജീവിതം ഇത്ര സത്യസന്ധമായും അതിഭാവുകത്വമില്ലാതെയും കൈകാര്യം ചെയ്ത മറ്റൊരു സിനിമ ഉണ്ടാകില്ല. കുട്ടികളെക്കൊണ്ട് മുതിർന്നവരുടെ സംഭാഷണങ്ങൾ പറയിപ്പിക്കാതെ സ്വാഭാവിക പ്രതികരണങ്ങളായി നിലനിർത്താൻ സംവിധായകൻ ശ്രദ്ധിച്ചിരിക്കുന്നു.