എംസോൺ റിലീസ് – 2826
ഭാഷ | ചെക്ക് |
സംവിധാനം | Radek Bajgar |
പരിഭാഷ | പ്രജുൽ പി |
ജോണർ | അഡ്വഞ്ചർ, കോമഡി, ഡ്രാമ |
ഹാൻ വാർദ്ധക്യത്തിലെത്തിയ ഒരു മൃഗഡോക്ടറാണ്. അദ്ദേഹത്തിന്റെ ഭാര്യ ഓൽഗ ഒരു ടീച്ചറാണ്. അങ്ങനെയിരിക്കെ അദ്ദേഹത്തിന്റെ ഭാര്യാപിതാവ് മരണപ്പെടുന്നു. അദ്ദേഹത്തിന് സ്വന്തം മൃതദേഹം ദഹിപ്പിക്കാനായിരുന്നു ആഗ്രഹം. പക്ഷേ അദ്ദേഹത്തിന്റെ ഭാര്യ മൃതദേഹം പള്ളിയിൽ അടക്കം ചെയ്താൽ മതി എന്ന് തീരുമാനിക്കുന്നു. ഹാൻ ഇതിനെ എതിർത്തെങ്കിലും അത് ഫലം കണ്ടില്ല. മൃതദേഹം പള്ളിയിൽ തന്നെ അടക്കം ചെയ്യുന്നു. ജീവിതകാലം മുഴുവനും തന്റെ ഭാര്യാപിതാവ് സ്വന്തം ഭാര്യയുടെ നിയന്ത്രണത്തിലാണ് ജീവിച്ചിരുന്നതെന്നും, അദ്ദേഹത്തിന്റെ സ്വന്തം ആഗ്രഹപ്രകാരം ഇതുവരെ ജീവിക്കാൻ പറ്റിയിട്ടില്ലെന്നും ഹാൻ തിരിച്ചറിയുന്നു.
ഇങ്ങനെ ജീവിതം തുടർന്നാൽ താനും അതേ അവസ്ഥയിലാവും എന്ന് ഹാൻ മനസ്സിലാക്കുന്നു. വിവാഹബന്ധം ഉപേക്ഷിക്കാൻ ഹാൻ തീരുമിനിക്കുന്നു. പക്ഷേ ഡിവോഴ്സുമായി മുന്നോട്ട് പോയാൽ ഭാര്യയുടെ മനസ്സ് തകരും എന്നുള്ളത്കൊണ്ട് അദ്ദേഹം അൾഷിമേഴ്സ് രോഗിയായി അഭിനയിക്കാൻ തുടങ്ങുന്നു. അത് അവരുടേയും അവരുടെ മക്കളുടെ ജീവിതത്തേയും എങ്ങനെ ബാധിക്കുന്നു എന്നാണ് ഈ ചിത്രത്തിൽ കാണിച്ചിരിക്കുന്നത്. വിവാഹ ബന്ധത്തിൽ ഒരാൾക്ക് പങ്കാളിയുടെ ജീവിതത്തിൽ എത്രമാത്രം ഇടപെടാം, അതിന്റെ പരിധി എത്രയാണ് എന്ന ചോദ്യമാണ് ഈ ചിത്രം ഉന്നയിക്കുന്നത്.