എം-സോണ്‍ റിലീസ് – 1800
ഭാഷ | ഡാനിഷ് |
സംവിധാനം | Susanne Bier |
പരിഭാഷ | ഷാരുൺ പി.എസ് |
ജോണർ | ഡ്രാമ, റൊമാൻസ് |
2011-ലെ മികച്ച വിദേശചിത്രത്തിനുള്ള ഓസ്കാറും ഗോൾഡൻ ഗ്ലോബും നേടിയ ഡാനിഷ് ചിത്രമാണ് സൂസൻ ബയർ സംവിധാനം ചെയ്ത “ഇൻ എ ബെറ്റർ വേൾഡ്.”
സുഡാനി അഭയാർത്ഥി ക്യാമ്പിലെ രോഗികളെ ചികിത്സിക്കുന്ന ഡോക്ടറാണ് ആന്റൺ. ഗർഭിണികളുടെ വയറ്റിലെ കുഞ്ഞ് ആണാണോ പെണ്ണാണോ എന്ന് ബെറ്റ് വെച്ച്, ശേഷം വയറ് തുറന്ന് കുഞ്ഞിനെ പുറത്തെടുത്ത് നോക്കുന്ന ക്രൂരനായൊരു സുഡാനിക്കാരന്റെ ഇരകളെയാണ് ആന്റണ് കൂടുതലും ചികിത്സിക്കേണ്ടി വരാറ്. ഒരിക്കൽ നാട്ടിലായിരുന്ന സമയത്ത് കുട്ടികളുടെ വഴക്ക് തടയുന്നതിനിടയിൽ ആന്റണ് ലാഴ്‌സ് എന്ന അഹങ്കാരിയിൽ നിന്ന് തല്ലുകൊള്ളാനിടയാവുന്നു. ആന്റൺ ഇത് അവഗണിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും ആന്റണിന്റെ മകൻ ഏലിയാസും സുഹൃത്ത് ക്രിസ്റ്റ്യനും ലാഴ്‌സിനോട് പ്രതികാരം ചെയ്യാൻ തീരുമാനിക്കുന്നു. അവർ കണ്ടെത്തുന്ന മാർഗം ലാഴ്സിന്റെ കാർ ബോംബ് വെച്ച് തകർക്കുക എന്നതാണ്. തുടർന്നുണ്ടാവുന്ന സംഭവങ്ങളാണ് കഥയെ മുന്നോട്ട് കൊണ്ട് പോവുന്നത്.
ബോഡി ഷേമിംഗ്, വംശീയത, ശിഥിലമാവുന്ന കുടുംബബന്ധങ്ങൾ തുടങ്ങിയവ രണ്ട് കുട്ടികളുടെ കണ്ണിലൂടെ നോക്കി കാണുകയാണ് ഈ ചിത്രം.