എം-സോണ്‍ റിലീസ് – 2357
ഭാഷ | ഡാനിഷ് |
സംവിധാനം | Ole Bornedal |
പരിഭാഷ | രാഗേഷ് പുത്തൂരം |
ജോണർ | ഹൊറർ, ത്രില്ലർ |
1994ൽ പുറത്തിറങ്ങിയ ഒരു ഡാനിഷ് ക്രൈം ത്രില്ലർ ചിത്രമാണ് നൈറ്റ് വാച്ച്. നിയമ വിദ്യാർത്ഥിയായ മാർട്ടിൻ ഒരു ഫോറൻസിക് സ്ഥാപനത്തിൽ നൈറ്റ് വാച്ചർ ആയി ജോലിയിൽ പ്രവേശിക്കുന്നു. അവിടുത്തെ പഴയ ജോലിക്കാരനായ വൃദ്ധൻ മാർട്ടിന് കാര്യങ്ങളെല്ലാം വിശദീകരിച്ചു കൊടുക്കുന്നു. അവിടെ അവൻ ചെയ്യേണ്ട ഡ്യൂട്ടികളിൽ ഏറ്റവും കഠിനമായിരുന്നു മോർച്ചറിയിലെ പരിശോധന. അതേസമയം നഗരത്തിൽ ഒരു സീരിയൽ കില്ലർ തൻറെ കൊലപാതകപരമ്പര കൂടി ആരംഭിക്കുന്നു. കില്ലറുടെ ഏറ്റവും പുതിയ ഇരയായ യുവതിയുടെ മൃതദേഹം മാർട്ടിൻ ജോലി ചെയ്യുന്ന സ്ഥാപനത്തിൽ പരിശോധനകൾക്കായി എത്തുന്നത് മുതൽ കാര്യങ്ങൾ മാറി മറിയുന്നു. ഹിച്ച്കോക്ക് സ്റ്റൈലിൽ നിർമ്മിച്ച നൈറ്റ് വാച്ച് പതിഞ്ഞതാളത്തിൽ തുടങ്ങി അവസാനഭാഗ മാകുമ്പോഴേക്കും കത്തിക്കയറുന്ന ഒരു ത്രില്ലറാണ്. ക്ളൈമാക്സിൽ നല്ലൊരു ട്വിസ്റ്റൊക്കെ തന്ന് ഞെട്ടിക്കുന്ന ഈ ചിത്രം ക്രൈം മിസ്റ്ററി സിനിമകൾ ഇഷ്ട്ടപ്പെടുന്നവർക്ക് ഇഷ്ട്ടമായേക്കും. ഭയപ്പെടുത്തുന്ന രംഗങ്ങളും വയലന്സിന്റെ അതിപ്രസരവും ഒന്നും കുത്തി നിറച്ചിട്ടില്ലാത്ത ഈ ചിത്രം 26 വർഷം പഴക്കമുണ്ടെങ്കിലും ഇന്നും നമ്മേ ത്രില്ലടിപ്പിക്കുന്നതാണ്.