Riders of Justice
റൈഡേഴ്സ് ഓഫ് ജസ്റ്റിസ് (2020)

എംസോൺ റിലീസ് – 2916

ഭാഷ: ഡാനിഷ്
സംവിധാനം: Anders Thomas Jensen
പരിഭാഷ: ഷൈജു. എസ്
ജോണർ: ആക്ഷൻ, കോമഡി, ഡ്രാമ
പരിഭാഷ

10269 ♡

IMDb

7.5/10

Movie

N/A

ഒരു ട്രെയിനപകടത്തിൽ ഭാര്യയെ നഷ്ടപ്പെട്ട പട്ടാളക്കാരനായ മാർക്കുസ്, ഏക മകളോടൊപ്പം ദുഃഖത്തിൽ കഴിയുമ്പോഴാണ് ഒരു രാത്രിയിൽ ഓട്ടോയും അവന്റെ കൂട്ടുകാരൻ ലെനാർട്ടും വീട്ടിലെത്തുന്നത്. ഓട്ടോയും അതേ ട്രെയിനിലുണ്ടായിരുന്നെന്നും അന്ന് സംഭവിച്ചത് അപകടമായിരുന്നില്ലെന്നും മാർക്കുസിനോട് പറയുന്നു. അതിന് കാരണക്കാരെ കണ്ടെത്തി പ്രതികാരം ചെയ്യാനിറങ്ങുന്ന മാർക്കുസിനെ സഹായിക്കാൻ ഓട്ടോയും കൂട്ടുകാരും ഒപ്പം ചേരുന്നു. തുടർന്ന് അവർക്ക് നേരിടേണ്ടി വരുന്ന വെല്ലുവിളികളും പ്രശ്നങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.

Anders Thomas Jensen സംവിധാനം ചെയ്ത് 2020ൽ ഡാനിഷ് ഭാഷയിൽ പുറത്തിറങ്ങിയ ‘റൈഡേഴ്‌സ് ഓഫ് ജസ്റ്റിസ്‘ എന്ന ഈ ആക്ഷൻ, കോമഡി ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത് Mads Mikkelsen, Nikolaj Lie Kaas, Andrea Heick Gadeberg തുടങ്ങിയവരാണ്.