The Vanishing
ദ വാനിഷിങ് (1988)

എംസോൺ റിലീസ് – 961

ഭാഷ: ഡച്ച്
സംവിധാനം: George Sluizer
പരിഭാഷ: മഹേഷ് കർത്യ
ജോണർ: മിസ്റ്ററി, ത്രില്ലർ
Download

3339 Downloads

IMDb

7.7/10

Movie

N/A

Tim Krabbé യുടെ Golden Egg എന്ന നോവലിന്‍റെ സിനിമ ആവിഷ്കാരമാണ്, 1988 പുറത്തിറങ്ങിയ ഡച്ച് ചിത്രമായ The Vanishing. ഡച്ച് സംവിധായകനായ George Sluizer ആണ് Mystery – Psychological Thriller ശ്രേണിയില്‍ പെടുത്താവുന്ന ഈ ചിത്രം രൂപപ്പെടുത്തിയത്.

ഒഴിവുദിനം ആഘോഷിക്കാന്‍ പോകുന്ന Rex ന്‍റെയും അയാളുടെ കാമുകിയായ Saskiaയിലൂടെയുമാണ് ചിത്രം ആരഭിക്കുന്നത്. യാത്രയ്ക്കിടയില്‍, വളരെ അവിചാരിതമായി, ഒരു ഷോപ്പിംഗ്‌ മാളില്‍ വെച്ച് Saskiaയെ കാണാതാകുന്നു. അസ്വസ്ഥനായ Rex, കാമുകിയെ കണ്ടെത്താനുള്ള ശ്രമങ്ങളും ആരഭിക്കുകയാണ്. എന്നാല്‍ യാതൊരു തെളിവും അവശേപ്പിക്കാതെയാണ് Saskia അപ്രത്യക്ഷയായിരിക്കുന്നത്. Rexന്‍റെ അന്വേഷണങ്ങള്‍ എവിടെയുമെത്താതെ ഇപ്പോഴും തുടരുന്നു. എല്ലാം കണ്ടുകൊണ്ട്‌, നിശബ്ദനായ “ആ കുറ്റവാളിയും” ചില തയ്യാറെടുപ്പുകളിലാണ്.

Mystery – Psychological Thriller സിനിമകള്‍ കാണാനാഗ്രഹിക്കുന്നവര്‍ നിര്‍ബന്ധമായും കണ്ടിരിക്കേണ്ട സിനിമകളില്‍ ഒന്നാണിത്. വേഗത കുറഞ്ഞ ഫ്രയിമുകളിലൂടെ ക്രൂരതയുടെ മരവിപ്പ് അനുഭവിപ്പിക്കാനാണ് സിനിമ ശ്രമിക്കുന്നത്. അതുകൊണ്ട് തന്നെ, ബഹളമയമായ Thriller സിനിമകളില്‍ നിന്ന് വഴി മാറിയാണ് “The Vanishing” സഞ്ചരിക്കുന്നത്. ഓര്‍മ്മകളില്‍ നിന്ന് പെട്ടന്നൊന്നും മടങ്ങാത്ത “അതിമനോഹരമായ” ഒരു ക്ലൈമാക്സ് കൂടി ഈ ചിത്രത്തിനുണ്ട്. ഈ ചിത്രത്തിലെ “അതിമനോഹരമായ” രംഗവും അത് തന്നെ.

കടപ്പാട് – Our Caroline