12 Angry Men
12 ആംഗ്രി മെന്‍ (1957)

എംസോൺ റിലീസ് – 76

ഭാഷ: ഇംഗ്ലീഷ്
സംവിധാനം: Sidney Lumet
പരിഭാഷ: ജിതിൻ രാജ്
ജോണർ: ക്രൈം, ഡ്രാമ
IMDb

9/10

Movie

N/A

1957 ല്‍ റിലീസായ, ബോക്സോഫീസില്‍ തകര്‍ന്നു തരിപ്പണമായ “12 ആംഗ്രി മെന്‍” എന്ന ചിത്രം എക്കാലത്തെയും മികച്ച ക്ലാസിക് സിനിമകളിലൊന്നായി ഇന്ന് വിലയിരുത്തപ്പെടുന്നു.

പിതാവിനെ കൊലചെയ്തു എന്ന കുറ്റത്തിന് വിചാരണ പൂര്‍ത്തിയായ 18 വയസുകാരന്‍ വധശിക്ഷ വിധിക്കും മുന്‍പേ കോടതി 12 അംഗ ജ്യൂറിയുടെ അഭിപ്രായത്തിനു വെയ്ക്കുന്നു. ഇന്നും നാം കാണുന്ന കുറ്റാന്വേഷണ സിനിമകളില്‍ പോലീസ് കണ്ടെത്തുന്നതും കോടതി മുറിയില്‍ വാചാലനായ വക്കീല്‍ നിര്‍ത്തുന്നതമായ സൂഷ്മ വിശകലനങ്ങളിലൂടെ തന്നെയാണ് ഈ സിനിമയും സഞ്ചരിക്കുത്. എങ്കിലും 1957 ല്‍ ഒരു വെല്ലുവിളിപോലെ സിനിമാ ലോകത്തിനു മുന്നില്‍ വെച്ച ബുദ്ധിപരവും വ്യത്യസ്തവുമായ അവതരണ ശൈലിക്ക് പിന്മുറക്കാരില്ലാതെത്തതുകൊണ്ട് “12 ആന്ഗ്രി മെന്‍” എന്ന സിനിമ ഇന്നും തലയുയര്‍ത്തിപ്പിടിച്ച് അവിടെ നില്‍ക്കുന്നു.
സിനിമ ഏകദേശം മുഴുവനായും ഒരു മുറിക്കകത്താണ് ചിത്രീകരിച്ചിരിക്കുന്നത്, 96 മിനുറ്റുകളിൽ വെറും 3 മിനിറ്റ് മാത്രമാണ് ജൂറി മുറിക്കു പുറത്തു വെച്ച് ചിത്രീകരിച്ചിട്ടുള്ളത്.