എം-സോണ്‍ റിലീസ് – 256

ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | Stanley Kubrick |
പരിഭാഷ | അരുൺ ജോർജ്, തസ്ലിം |
ജോണർ | അഡ്വെഞ്ചർ, സയൻസ് ഫിക്ഷൻ |
ലോകസിനിമയിലെ നാഴികക്കല്ലെന്ന് വിശേഷിപ്പിക്കപ്പെട്ട 2001 A space odyssey പുറത്തിറങ്ങിയത് 1969 ലാണ്. സ്റ്റാന്‍ലി കുബ്രിക്ക് തന്റെ സൃഷ്ടിക്ക് പ്രജോദനമാക്കിയത് ആര്‍തര്‍ സീ ക്ലാര്‍ക്ക് എന്ന സൈ ഫൈ എഴുത്തുകാരന്റെ നോവലായിരുന്നു. സ്പേസ് ഒഡീസി പറയുന്നത് മനുഷ്യവംശത്തിന്റെ അതിജീവനത്തിന്റെയും അതിനവനെ പ്രാപ്തനാക്കിയ പരിണാമത്തിന്റെയും കഥയാണ്. ചുരുങ്ങിയ സംഭാഷണങ്ങളിലൂടെ, നിഗൂഡത നിറഞ്ഞ ദ്രിശ്യങ്ങളിലൂടെ ആ ആശയം അവതരിപ്പിക്കപ്പെട്ടു. ശാസ്ത്രത്തിനു നേരെ, അതിന്റെ പരീക്ഷണങ്ങള്‍ക്ക് നേരെ മുഖംതിരിഞ്ഞു നില്ക്കുന്ന ഒരു സമൂഹത്തെ സ്വാധീനിക്കാനുംമാത്രം കഴിവുള്ളതായിരുന്നു കുബ്രിക്ക് സൃഷ്ടിച്ച ദ്രിശ്യങ്ങള്‍. ഒരു കഥാപാത്രത്തില്‍ മാത്രം ഒതുങ്ങാതെ, ചുരുക്കം കഥാപാത്രങ്ങളിലൂടെ മനുഷ്യവംശത്തെ ആകമാനം ബിംബവല്ക്കരിക്കുകയും, പ്രധാനകഥാപാത്രത്തിന്റെ അതിജീവനം മാനവരാശിയുടെ അതിജീവനമായി അവതരിപ്പിക്കാനും കുബ്രിക്കിന് കഴിഞ്ഞു.