50
50 (2011)

എംസോൺ റിലീസ് – 2926

Download

2269 Downloads

IMDb

7.6/10

റേഡിയോ ജേണലിസ്റ്റാണ് ആദം ജോലി,സുഹൃത്തുക്കൾ, തന്റെ കാമുകി അങ്ങനെ തട്ടുകേടില്ലാണ്ട് മുന്നോട്ട് പോകുമ്പോൾ അയാൾക്ക് ഭയങ്കരമായ മുതുക് വേദന അനുഭവപെടുകയും,നട്ടെല്ല് അർബുദമാണ് എന്ന് കണ്ടെത്തുന്നതോടെ അയാളുടെ ജീവിതം തന്നെ കിഴ്മേൽ മറയുകയും, തുടർന്ന് സൗഹൃദത്തിന്റെയും സ്നേഹത്തിന്റെയും മൂല്യം അദ്ദേഹം മനസ്സിലാക്കുന്നതുമാണ് ചിത്രം പറയുന്നത്.

ക്യാൻസർ രോഗിയായ നായകൻ എന്ന് കേൾക്കുമ്പോൾ സെന്റിമെന്റൽ പടം ആകും എന്ന് വിചാരിക്കരുത്, ഒരു മെലോ ഡ്രാമ, സെന്റി സീൻ ഒക്കെ ആയി കരച്ചിൽ പടം ആകും എന്ന് വിചാരിച്ചാൽ ഇവിടെ സംവിധായകൻ അങ്ങനെ ഒന്നും കൊണ്ട് പോകാതെ വളരെ സിമ്പിൾ ആയി കോമഡി, റൊമാൻസ് എനിവയിലൂടെ മനോഹരമായ ഫീൽ ഗുഡ് രീതിയിൽ പറഞ്ഞു വെക്കുന്നത്.

ജോസഫ് ഗോർഡൻ-ലെവിറ്റ്, സേത്ത് റോഗൻ, അന്ന കെൻഡ്രിക് എന്നവരുടെ മികച്ച പ്രകടനം ചിത്രത്തെ നല്ലൊരു അനുഭവം ആക്കി മാറ്റുന്നുണ്ട്.

കടപ്പാട് : Vino John