9 Songs
9 സോങ്‌സ് (2004)

എംസോൺ റിലീസ് – 2375

Download

17018 Downloads

IMDb

4.7/10

Movie

N/A

ഒരു യുവ ഗ്ലേഷ്യോളജിസ്റ്റ്, അന്റാർറ്റിക് പര്യവേക്ഷണ വേളയിൽ തന്റെ പഴയ കാമുകിയെക്കുറിച്ചുള്ള ഓർമ്മകൾ വിവരിക്കുന്നതാണ് സിനിമയുടെ കഥ.
ഇംഗ്ലീഷ്ക്കാരനായ മാറ്റ്, അമേരിക്കൻ ഡ്രിഫ്റ്ററായ ലിസയുമായി ലണ്ടനിലെ
ഒരു സംഗീത നിശയിൽ വെച്ച് പരിചയത്തിലാവുകയും, പിന്നീടതൊരു
റിലേഷൻഷിപ്പിൽ എത്തുന്നതും, ശേഷം
അവരുടെ ജീവിതത്തിൽ സംഭവിക്കുന്ന കാര്യങ്ങളുമാണ് സിനിമയിൽ പ്രതിപാദിക്കുന്നത്.
സംഗീതത്തിനും സെക്സിനും പ്രാധാന്യം കൊടുത്ത് നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിൽ,ബ്ലാക്ക് റെബൽ മോട്ടോർസൈക്കിൾ ക്ലബ്, ദി വോൺ ബോണ്ടീസ്, എൽബോ, പ്രൈമൽ സ്‌ക്രീം, ദി ഡാൻഡി വാർ‌ഹോൾസ്, സൂപ്പർ ഫ്യൂറി അനിമൽസ്, ഫ്രാൻസ് ഫെർഡിനാന്റ്, മൈക്കൽ നൈമാൻ എന്നിവരുടെ ഒമ്പത് തത്സമയ സംഗീത കച്ചേരികൾ ഉൾകൊള്ളിച്ചിട്ടുണ്ട്.
മറ്റൊരാളുടെ ശരീരത്തിൽ ഒരാൾക്ക് എങ്ങനെ ആനന്ദം കണ്ടെത്താനാകും, ഒപ്പം നിങ്ങളെ പിടിച്ചുനിർത്തുന്ന വൈകാരികവും മാന്ത്രികവുമായിട്ടുള്ള കാര്യങ്ങളൊക്കെ ഈ സിനിമയിലുണ്ട്.
സിനിമയിലുള്ള ലൈംഗികത യഥാർത്ഥമായതിനാൽ, പ്രായ പൂർത്തിയാകാത്തവരും ലൈംഗികത താല്പര്യമില്ലാത്തവരും കാണാതിരിക്കുക.