A Christmas Carol
എ ക്രിസ്മസ് കരോള്‍ (2009)
എംസോൺ റിലീസ് – 589
റോബർട്ട് സെമക്കിസിന്‍റെ സംവിധാനത്തിൽ 2009 ൽ പുറത്തിറങ്ങിയ ഒരു മോഷൻ ക്യാപ്ച്ചർ അനിമേഷൻ സിനിമയാണ് എ ക്രിസ്മസ് കരോൾ.വിഖ്യാത എഴുത്തുകാരനായ ചാൾസ് ഡിക്കൻസിന്‍റെ ഇതേ പേരിലുള്ള ചെറുകഥയെ ആസ്പദമാക്കിയാണ് ഈ ചിത്രം നിർമിച്ചിരിക്കുന്നത്. അറുപിശുക്കനും ദുഷ്ടനായ ഒരു പലിശക്കാരനു ഒരു ക്രിസ്മസ് തലേന്ന് രാത്രിയിൽ ഉണ്ടാകുന്ന സ്വപ്നദര്ശനങ്ങളും തുടർന്ന് അയാൾക്ക് സംഭവയ്ക്കുന്ന പരിവർത്തനങ്ങളും ഒക്കെയാണ് ചിത്രത്തിൽ കാണിച്ചിരിക്കുന്നത്. ക്രിസ്മസ് ജനങ്ങൾക്ക് എത്രമാത്രം മൂല്യവത്തായ ഒരു വേളയാണ് എന്ന് തന്‍റെ മുൻ ചിത്രമായ പോളാർ എക്സ്പ്രസിലെ പോലെ ഇതിലും അവതരിപ്പിച്ചിട്ടുണ്ട് .