A Ghost Story
എ ഗോസ്റ്റ് സ്റ്റോറി (2017)
എംസോൺ റിലീസ് – 549
ഭാഷ: | ഇംഗ്ലീഷ് |
സംവിധാനം: | David Lowery |
പരിഭാഷ: | റമീസ് നാസർ ഊലിക്കര |
ജോണർ: | ഡ്രാമ, ഫാന്റസി, റൊമാൻസ് |
David Lowery സംവിധാനം ചെയ്തു 2017 ൽ ഇറങ്ങിയ അമേരിക്കൻ ചിത്രം ആണ് A Ghost Story . പേരിൽ പറയുന്നത് പോലെ തന്നെ ഈ സിനിമയിൽ കാണിക്കുന്നത് ഒരു പ്രേതത്തിന്റെ കഥയാണെങ്കിലും ഇന്നേ വരെ കണ്ടിട്ടുള്ള പ്രേതങ്ങളിൽ നിന്നും അല്പം വ്യത്യസ്തത നിറഞ്ഞ പ്രേതം ആണ് Ghost Story യിലേത്.പൊതുവെ ഉള്ള Ghost movies എടുത്ത് നോക്കിയാൽ ഒട്ടുമിക്കത്തിലും കാണുന്ന പ്രേതങ്ങളെ ഭയപ്പെടുത്തുന്നവയും മനുഷ്യനാൽ നശിപ്പിക്കപ്പെടേണ്ടവയും ആയാണ് കാണിക്കാറുള്ളത് എന്നാൽ ഈ സിനിമയിൽ കാര്യങ്ങൾ എല്ലാം നേരെ തിരിച്ചാണ്.
തന്റെ ഭാര്യയും ആയി സന്തോഷപൂർവം ജീവിച്ചിരുന്ന ഒരാൾ മരണപ്പെടുകയും മരണ ശേഷം ഭാര്യയുടെ ഒപ്പം ജീവിച്ചിരുന്ന വീട്ടിലേക്ക് ഒരു പ്രേതം ആയി മടങ്ങി ചെല്ലുകയും ആണ് ചെയ്യുന്നത് അവിടെ നിന്നങ്ങോട്ട് തനിക്ക് പറയാൻ ഉള്ളത് ഒന്നും പറയാൻ ആവാതെ മൗനം അവലംബിച്ചു ആ വീട്ടിൽ തന്റെ ഭാര്യയിൽ നടക്കുന്ന മാറ്റങ്ങൾ ഓരോന്നും വീക്ഷിക്കയാണ് , പിന്നീട് ഭാര്യയും ആ വീട് വിട്ട് പോവുമ്പോൾ അവൾ ഉപേക്ഷിച്ചു പോയ ഒരു സന്ദേശം വീണ്ടെടുക്കാൻ ഒന്നും പറയാതെ നിസ്സഹായതയോടെ ആ വീട്ടിൽ നിന്നു കൊണ്ട് ഓരോ മാറ്റങ്ങളെയും അയാൾ കാണുകയാണ് . കാലം മാറും തോറും ലോകം മാറുന്നു തന്റെ കണ്മുന്നിലുടെ മാറുന്ന ലോകത്തെ ദർശിക്കുകയും പിന്നീട് ഒരു സാഹചര്യത്തിൽ കാലം മാറി പുറകിലേക്ക് പോവുകയും തനിക്ക് നടന്നതൊക്കെ തന്റെ കണ്മുന്നിൽ വീണ്ടും കാണുകയും കൂടെ ചെയ്യുകയാണ് അയാൾ .
റൂണീ മാറ,കാസി അഫ്ലക് എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തുന്ന ചിത്രം ഇതിനോടകം തന്നെ ഒരു പാട് ഫിലിം ഫെസ്റ്റിവലുകളിൽ മികച്ച അഭിപ്രായങ്ങൾ നേടിക്കഴിഞ്ഞു