A Perfect Day
എ പെർഫെക്റ്റ് ഡേ (2015)

എംസോൺ റിലീസ് – 2704

ഭാഷ: ഇംഗ്ലീഷ്
സംവിധാനം: Fernando León de Aranoa
പരിഭാഷ: ഷൈജു. എസ്
ജോണർ: കോമഡി, ഡ്രാമ, വാർ
Download

2865 Downloads

IMDb

6.8/10

യൂഗോസ്ലാവ് യുദ്ധങ്ങളുടെ അവസാനത്തോടടുത്ത് മുൻ യൂഗോസ്ലാവിയായിലെങ്ങോ ഉള്ള ഒരു സംഘർഷ ബാധിത പ്രദേശത്ത് ഒരു ദിവസം നടക്കുന്ന സംഭവങ്ങളാണ് എ പെർഫെക്റ്റ് ഡേ എന്ന ഈ ചിത്രം. Fernando León de Aranoaന്റെ സംവിധാനത്തിൽ 2015ലാണ് ചിത്രം പുറത്തിറങ്ങിയത്.

ഐക്യരാഷ്ട്ര സംഘടനയുടെ എയ്ഡ് വർക്കർമാരായ മാംബ്രു, ബി, പുതുതായി വന്ന സോഫി പിന്നെ ഇവരുടെ ഭാഷാ വിവർത്തകനായ ദമീറും ഗ്രാമത്തിലെത്തുന്നത് അവിടെയുള്ള കിണറിൽ ഒരു ശവം കിടപ്പുണ്ട് എന്ന വിവരം കിട്ടിയതനുസരിച്ചാണ്. ആകെയുണ്ടായിരുന്ന കയർ ഉപയോഗിച്ച് ശവം കിണറിൽ നിന്ന് പൊക്കിയെടുക്കാൻ ശ്രമിക്കുന്നെങ്കിലും പാതിയിൽ വെച്ച് കയർ മുറിഞ്ഞു പോവുന്നു. വേറെ കയർ തേടിപ്പോവുന്ന അവർക്ക് നേരിടേണ്ടി വരുന്നത് പലതരം പ്രശ്നങ്ങളായിരുന്നു.

ആ യാത്രയിൽ അവർക്ക് കൂട്ടായി നിക്കോളയെന്ന കൊച്ചു പയ്യനും മാംബ്രുവിന്റെ മുൻകാമുകി കാത്യയും കൂടി ചേരുമ്പോൾ കഥ കൂടുതൽ രസകരമാവുന്നു. മുഴുനീളം നർമ്മത്തിന്റെ മേമ്പൊടിയോടെയാണ് കഥ പറഞ്ഞു പോവുന്നത്. വെടിവെപ്പുകളോ ബോംബ് സ്ഫോടനങ്ങളോ ഇല്ലാതെ തന്നെ ഒരു യുദ്ധകാല പ്രതീതി ചിത്രത്തിൽ ഉടനീളം കാണാനാവും.