A Quiet Place Part II
എ ക്വയറ്റ് പ്ലേസ് പാർട്ട് II (2020)

എംസോൺ റിലീസ് – 2654

ജോൺ ക്രസിൻസ്കിയുടെ സംവിധാനത്തിൽ 2018ൽ പുറത്തിറങ്ങിയ എ ക്വയറ്റ് പ്ലേസ് ന്റെ രണ്ടാം ഭാഗമാണ് ഈ ചിത്രം.

ലീയുടെ മരണശേഷം എവ്‌ലിൻ, കുട്ടികളെയും കൊണ്ട് സുരക്ഷിതസ്ഥലം തേടി യാത്രയാവുകയാണ്. അവർ ഒരു മലമുകളിലെ കെട്ടിടത്തിൽ ലീയുടെയും എവ്‌ലിന്റെയും സുഹൃത്തിനെ (എമ്മെറ്റ്) കണ്ടുമുട്ടുന്നു. എന്നാൽ എമ്മെറ്റ് അവരെ സഹായിക്കാൻ തയ്യാറാവുന്നില്ല. അവിടെ ആവശ്യത്തിന് ഭക്ഷണമോ വെള്ളമോ ഒന്നും തന്നെയില്ലെന്നും, നിങ്ങളുടനെ ഇവിടെ നിന്നും പോവണമെന്നും അവൻ പറയുന്നു. അവിടെ വെച്ച് അവർ റേഡിയോയിലൂടെ പാട്ട് കേൾക്കുന്നു. കേൾവിശക്തിയില്ലാത്ത മൂത്തകുട്ടി റീഗൻ ആ പാട്ടിന്റെ ഉറവിടം തേടിപ്പോവാൻ തീരുമാനിക്കുന്നു. അമ്മയറിയാതെ അനിയനെ ചില കാര്യങ്ങൾ പറഞ്ഞേൽപ്പിച്ച് അവൾ ആ റേഡിയോ സ്റ്റേഷൻ ലക്ഷ്യമാക്കി പോവുകയാണ്. തുടർന്ന് എവ്‌ലിന്റെ നിർബന്ധപ്രകാരം എമ്മെറ്റ് അവളെത്തേടി ഇറങ്ങുകയും അവർ നേരിടുന്ന പ്രശ്നങ്ങളുമാണ് തുടർന്നുള്ള കഥ.