Abigail
അബിഗേൽ (2024)

എംസോൺ റിലീസ് – 3357

Download

9068 Downloads

IMDb

6.6/10

സ്റ്റീഫൻ ഷീൽഡ്‌സും ഗൈ-ബുസിക്കും തിരക്കഥ എഴുതി, മാറ്റ് ബെറ്റിനെല്ലി-ഓൾപിനും ടൈലർ ഗില്ലറ്റും ചേർന്ന് സംവിധാനം ചെയ്ത 2024-ലെ അമേരിക്കൻ ഹൊറർ-കോമഡി ചിത്രമാണ് അബിഗേൽ.

ഒരു കൂട്ടം ആളുകൾ മറ്റൊരാളുടെ നിർദ്ദേശത്തിൽ 12 വയസ്സുള്ള ഒരു കുട്ടിയെ തട്ടിക്കൊണ്ട് പോകുന്നിടത്താണ് ചിത്രം ആരംഭിക്കുന്നത്. ശേഷം അവർ കുട്ടിയുമായി ലക്ഷ്യ സ്ഥാനത്ത് എത്തുകയും എന്നാൽ അപ്രതീക്ഷിതമായ ഒരുപാട് കാര്യങ്ങൾ സംഭവിക്കുന്നത് മൂലം പിന്നീട് ഒരു തിരിച്ചുപോക്ക് ഇല്ലാത്ത രീതിയിൽ അവരവിടെ പെട്ട് പോകുകയും ചെയ്യുന്നു. ആരെയാണ് തങ്ങൾ തട്ടിക്കൊണ്ട് വന്നിരിക്കുന്നതെന്ന രഹസ്യം പുറത്താകുന്നത്തോടെ കുട്ടിയെ തട്ടിക്കൊണ്ടു വന്ന സംഘം തങ്ങളുടെ ജീവൻ അപകടത്തിലാണെന്ന് മനസ്സിലാക്കുന്നതും തുടർന്നുള്ള അവരുടെ അതിജീവന ശ്രമങ്ങൾ വയലൻസിന്റേയും നർമത്തിന്റെയും ഭാഷയിൽ സംസാരിക്കുന്ന ചിത്രമാണ് അബിഗേൽ.