After
ആഫ്റ്റർ (2019)

എംസോൺ റിലീസ് – 2928

Download

16302 Downloads

IMDb

5.3/10

ദ്രവിച്ചുപോയ പുസ്തകത്താളുകളിൽ മാത്രം ഒതുങ്ങുന്ന വെറും സങ്കൽപമല്ല പ്രണയം, അത് പ്രപഞ്ചത്തിന്റെ അടിസ്ഥാനം തന്നെയെന്ന് അടിവരയിട്ട് പറയുന്ന സിനിമയാണ് 2019-ൽ പുറത്തിറങ്ങിയ ആഫ്റ്റർ എന്ന അമേരിക്കൻ റൊമാന്റിക് ഡ്രാമാ ചലച്ചിത്രം.

രണ്ട് കൗമാരക്കാരുടെ പ്രണയവും സന്തോഷവും വിരഹവുമൊക്കെ മനോഹരമായി അവതരിപ്പിച്ചിരിക്കുന്ന ഈ ചിത്രം 2014-ൽ അന്നാ റ്റോഡ് രചിച്ച ഇതേ പേരുള്ള നോവലിന്റെ ചലച്ചിത്രാവിഷ്കാരമാണ്.

ജോസഫൈൻ ലാംഗ്ഫോർഡ്, ഹീറോ ഫിയൻസ് ടിഫിൻ തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്ന ചിത്രം മികച്ച ബോക്സ് ഓഫീസ് വിജയം നേടുകയുണ്ടായി. തുടർന്ന്, ആഫ്റ്റർ വീ കൊളൈഡഡ് (2020), ആഫ്റ്റർ വീ ഫെൽ (2021) എന്നീ സീക്വലുകളും പുറത്തിറങ്ങി.