After.Life
ആഫ്റ്റർ.ലൈഫ് (2009)

എംസോൺ റിലീസ് – 2523

Download

5408 Downloads

IMDb

5.9/10

ഒരു വാഹനാപകടത്തെ തുടർന്ന് ജീവിതത്തിനും മരണത്തിനുമിടയിൽ അകപ്പെട്ടുപോകുന്ന യുവതിയുടെ ശരീരം ഒരു ശവസംസ്ക്കാര സർവീസ് നടത്തിപ്പുകാരൻ ഏറ്റെടുക്കുന്നു. മരിച്ചവരുമായി സംസാരിക്കുവാനും അവരെ മരണാനന്തര ജീവിതത്തിലേക്ക് പരിവർത്തനം ചെയ്യാനുമുള്ള കഴിവ് തനിക്കുണ്ടെന്ന് അയാൾ ആ യുവതിയോടു വെളിപ്പെടുത്തുന്നു. തുടർന്നുള്ള ആകാംഷാഭരിതമായ സംഭവവികാസങ്ങളാണ് 2009-ൽ പുറത്തിറങ്ങിയ “ആഫ്റ്റർ.ലൈഫ്” (After.Life) എന്ന അമേരിക്കൻ സൈക്കളോജിക്കൽ ഹൊറർ ത്രില്ലർ ചലച്ചിത്രത്തിന്റെ ഇതിവൃത്തം. ജീവിതത്തിനും മരണത്തിനും ഇടയിലുള്ള അവസ്ഥ എങ്ങനെയായിരിക്കും എന്നു കാണിച്ചുതരുന്ന ഈ ചിത്രം ആഗ്നീസ്ക വൊജോവിസ് വോസ്‌ലോ ആണ് സംവിധാനം ചെയ്തിരിക്കുന്നത്. ക്രിസ്റ്റീന റീച്ചി, ലയാം നീസൻ, ജസ്റ്റിൻ ലോഗ് എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്ന ഈ ചിത്രം മികച്ച ബോക്സ് ഓഫീസ് കളക്ഷൻ നേടി.