എംസോൺ റിലീസ് – 3060

ഭാഷ | ഇംഗ്ലീഷ് |
നിർമ്മാണം | London Weekend Television |
പരിഭാഷ | ഫഹദ് അബ്ദുൾ മജീദ് |
ജോണർ | ക്രൈം, ഡ്രാമ, മിസ്റ്ററി |
അഗത ക്രിസ്റ്റീസ് പ്വാറോ (1989 – 2013)
അഗത ക്രിസ്റ്റീസ് പ്വാറോ: സീസൺ 1 (1989)
അഗത ക്രിസ്റ്റീസ് പ്വാറോ: സീസൺ 2 (1990)
അഗത ക്രിസ്റ്റീസ് പ്വാറോ: സീസൺ 3 (1990 – 1991)
അഗത ക്രിസ്റ്റീസ് പ്വാറോ: സീസൺ 4 (1992)
അഗത ക്രിസ്റ്റീസ് പ്വാറോ: സീസൺ 5 (1993)
അഗത ക്രിസ്റ്റീസ് പ്വാറോ: സീസൺ 6 (1994)
അഗത ക്രിസ്റ്റീസ് പ്വാറോ: സീസൺ 7 (2000)
അഗത ക്രിസ്റ്റീസ് പ്വാറോ: സീസൺ 8 (2001-02)
അഗത ക്രിസ്റ്റീസ് പ്വാറോ – സീസൺ 9 (2003–04)
The Mystery of the Blue Train / ദ മിസ്റ്ററി ഓഫ് ദ ബ്ലൂ ട്രെയ്ൻ
റൂഫസ് വാൻ ആൽഡിന് ആകെ നിരാശയിലാണ്. കോടീശ്വരനായ തന്റെ ഏക മകൾ റൂത്തിന്റെ ഭർത്താവ് ഒരു ദുർനടത്തക്കാരനാണ് എന്ന് മനസ്സിലാക്കി അവനെ ഡിവോഴ്സ് ചെയ്യാൻ അവളെ പ്രേരിപ്പിക്കുന്നു. അതേസമയം അവൾ തന്റെ കാമുകനെ കാണാൻ വേണ്ടി ഒരു യാത്രക്കിടയിൽ ട്രെയിനിലേക്ക് അവനെ ക്ഷണിക്കുന്നു.
ഒട്ടും പ്രതീക്ഷിക്കാതെ പണക്കാരിയായ കാതെറിൻ ഗ്രേയെ സാമ്പത്തിക ലാഭം പ്രതീക്ഷിച്ച്, അവളെ ഇതുവരെ തിരിഞ്ഞ് പോലും നോക്കാതിരുന്ന ലേഡി റ്റാംപ്ലിൻ എന്ന ഒരു കസിൻ തന്റെ വീട്ടിലേയ്‌ക്ക് അതിഥി സത്ക്കാരത്തിനായി ക്ഷണിക്കുന്നു.
ഈ രണ്ട് സ്ത്രീകളും യാത്ര ചെയ്യുന്നത് ബ്ലൂട്രെയ്നിലാണ്. റൂത്തിന്റെ സൗകര്യാർത്ഥം, റൂത്തും കാതെറിൻ ഗ്രേയും തമ്മിൽ കംപാർട്ട്മെന്റ് മാറുന്നതും തുടർന്ന് നടക്കുന്ന ഒരു മൃഗീയമായ കൊലയും അതിന് പിന്നിലെ രഹസ്യം ചുരുളഴിയുന്നതുമാണ് കഥ.
ഏറ്റവും കുഴപ്പിക്കുന്ന അവസാനം വരെ സസ്പെൻസ് നില നിർത്തുന്ന ഒരു മൂവി ആണിത്. ബുദ്ധികൂർമ്മതക്ക് പേരുകേട്ട പ്വറോ വരെ ചില സമയം ആശയക്കുഴപ്പത്തിൽ ആകുന്നു.
Cards On The Table / കാർഡ്‌സ് ഓൺ ദ ടേബിൾ
ലണ്ടനിലെ പ്രശസ്ത കോടീശ്വരനും വിചിത്ര സ്വഭാവക്കാരനുമായ മിസ്റ്റർ ശൈത്താന തന്റെ 8 സുഹൃത്തുക്കളെ വീട്ടിൽ സൽക്കാരത്തിനായി വിളിക്കുന്നു. 8 ആളുകളിൽ കൊലപാതകം ചെയ്യാൻ കഴിയുന്ന 4 പേരും അന്വേഷണ കുതുകികളായിട്ടുള്ള 4 പേരും ആണുള്ളത്. ആ 4 പേരിൽ ലോകപ്രശസ്ത ഡിക്ടക്റ്റീവ് ഹെർക്യൂൾ പ്വാറോയും ഒരാളാണ്.
ആ സുന്ദരമായ സായാഹ്നം പെട്ടെന്ന് ശോകമൂകമായി മാറി. അവിടെയുള്ള ഒരാൾ അതീവ നിശബ്‍മായി, ക്രൂരമായി കൊലചെയ്യെപ്പെടുന്നു. ചീട്ടുകളിയിലും സൽക്കാരത്തിലും ശ്രദ്ധിച്ചിരുന്ന അവരിലൊരാൾ കൊലപാതകിയാണോ. അതോ പുറത്തുള്ള ആരെങ്കിലും ചെയ്തതാണോ എന്നറിയേണ്ട സന്ദർഭത്തിൽ പൊയ്‌റോയുടെ “ചെറിയ ചാര കോശങ്ങൾ” ഉണരാൻ തുടങ്ങുന്നു.