Alborada
അൽബൊറാദ (2021)
എംസോൺ റിലീസ് – 3562
| ഭാഷ: | ഇംഗ്ലീഷ് , സിംഹള, സ്പാനിഷ് , തമിഴ് |
| സംവിധാനം: | Asoka Handagama |
| പരിഭാഷ: | പ്രമോദ് കുമാർ |
| ജോണർ: | ഡ്രാമ |
നെരൂദയുടെ ഓർമ്മക്കുറിപ്പിലെ കുറ്റസമ്മതത്തെ ആസ്പദമാക്കി ശ്രീലങ്കൻ സംവിധായകൻ അശോക ഹന്ദഗാമ ഒരുക്കിയ ചലച്ചിത്രമാണ് ‘അൽബൊറാദ‘ (Alborada). 1929-ൽ ചിലിയൻ കോൺസലായി അന്നത്തെ സിലോണിൽ (ശ്രീലങ്ക) എത്തിയ യുവ കവി നെരൂദയുടെ ആന്തരിക സംഘർഷങ്ങളിലൂടെയാണ് ചലച്ചിത്രം സഞ്ചരിക്കുന്നത്. അക്ഷരങ്ങളിലൂടെ ലോകത്തിന് പ്രണയവും പ്രതീക്ഷയും പകർന്നുനൽകിയ മഹാപ്രതിഭയുടെ ഇരുണ്ട മറുവശത്തേക്ക് ഈ ചലച്ചിത്രം വെളിച്ചം വീശുന്നു.
