Alita: Battle Angel
അലീറ്റ: ബാറ്റിൽ ഏഞ്ചൽ (2019)

എംസോൺ റിലീസ് – 1174

Download

4153 Downloads

IMDb

7.3/10

ജാപ്പനീസ് കോമിക് ഗ്രാഫിക് നോവൽ ” Gunnm ” ആസ്പദമാക്കി ജെയിംസ് കാമറോൺ കഥയെഴുതി റോഡ്രിഗ്സ്സ് സംവിധാനം ചെയ്ത അമേരിക്കൻ സയൻസ് ഫിക്ഷൻ ആക്ഷൻ ഫിലിമാണ് Alita Battle Angel.
The Fall എന്ന് വിളിക്കുന്ന യുദ്ധത്തിന് ശേഷം നാശനഷ്ടങ്ങൾ ഉണ്ടായ ഭൂമിയിൽ ഉള്ള Iron City ലെ ചവറ്റുകൊട്ടയിൽ നിന്നും Alitaയുടെ ശരീരഭാഗങ്ങൾ Dr.Idoന് ലഭിക്കുന്നു. പൂർണമായും പ്രവർത്തിക്കുന്ന മസ്തിഷ്കമുള്ള അവളെ മറ്റു ഭാഗങ്ങൾ ചേർത്ത് അദ്ദേഹം മനുഷ്യരൂപത്തിലുള്ള Alita യെ നിർമ്മിക്കുന്നു. ആകാശത്തിലെ നഗരമായ Zalem നിന്നുള്ള വെസ്റ്റിൽ നിന്നും വരുന്ന Alita ക്കു കഴിഞ്ഞ കാലത്തിനെ കുറിച്ചുള്ള ഓർമ്മകൾ ഇല്ല. ഡോക്ടറും അവളും ചേർന്നു അവളുടെ കഴിഞ്ഞകാലം കണ്ടെത്താനായി ശ്രമിക്കുന്നതും അതോടൊപ്പം ഡോക്ടറിനെ കുറിച്ചുള്ള രഹസ്യങ്ങൾ അവളറിയുന്നതും അവളുടെ കഴിഞ്ഞകാലത്തിലെ ഓർമ്മകൾ തിരിച്ചുവരുന്നതും തുടർന്നുള്ള സംഭവങ്ങളുമാണ് സിനിമ.

പ്രെഡിക്റ്റബിൾ ആയിട്ടുള്ള കഥയിൽ മികച്ച സിനിമാറ്റൊഗ്രഫിയും സംഗീതവും, ത്രീഡിയും അതാണ് Alita Battle Angel എന്ന സിനിമ. ആവശ്യമായ രീതിയിൽ സ്ലോവായി തുടങ്ങുന്ന ആദ്യ പകുതി ഇന്റെർവെലിന് ശേഷമുള്ള തകർപ്പൻ ആക്ഷൻ രംഗങ്ങൾ ഇതൊക്കെ ഒന്നുകൂടി മികച്ചതാക്കിക്കൊണ്ടു ത്രീഡിയും അതോടൊപ്പം സിനിമയുടെ രണ്ടാം ഭാഗത്തിനുള്ള സൂചനകൾ നൽകി അവസാനിക്കുന്ന ക്ലൈമാക്സ്.

കടപ്പാട് : Abhijith A G