All the President's Men
ഓൾ ദി പ്രസിഡന്റ്സ് മെൻ (1976)

എംസോൺ റിലീസ് – 2186

Download

896 Downloads

IMDb

7.9/10

ഒരുപക്ഷേ ആധുനികചരിത്രത്തിലെ ഏറ്റവും വലിയ scandal ആയിരിക്കണം അമേരിക്കയിലെ വാട്ടര്‍ഗേറ്റ് സംഭവം. പില്‍ക്കാലത്ത് സംഭവിക്കുന്ന ഓരോ അഴിമതിയും “ഗേറ്റ്” ചേര്‍ത്ത് അറിയപ്പെടാന്‍ തുടങ്ങി എന്നത്, ഈ സംഭവത്തിന്റെ സ്വാധീനം വെളിവാക്കുന്നു. ഡെമോക്രാറ്റിക്ക് പാര്‍ട്ടി ഓഫീസില്‍ അഞ്ചുപേര്‍ നടത്തിയ അതിക്രമിച്ചുകയറ്റം പിടിക്കപ്പെട്ടതോടെ തുടങ്ങിയ സംഭവങ്ങള്‍, ചരിത്രത്തിലാദ്യമായി ഒരു അമേരിക്കന്‍ പ്രസിഡന്റ് രാജിവെക്കുന്നത് വരെയെത്തി. വിവരം ചോര്‍ത്തലും കൃത്രിമവാര്‍ത്തയുണ്ടാക്കലും ചാരപ്രവര്‍ത്തനവുമുള്‍പ്പടെ, രാഷ്ട്രീയ എതിരാളികള്‍ക്കെതിരെ സംഘടിതവും ആസൂത്രിതവുമായി നടന്ന പ്രവര്‍ത്തനങ്ങളും, പിന്നീട് അത് പിടിക്കപ്പെട്ടപ്പോള്‍ പ്രസിഡന്‍റ് റിച്ചാര്‍ഡ് നിക്സണടക്കം അറിഞ്ഞുകൊണ്ട് നടത്തിയ cover up ഓപ്പറേഷനും, ലോകജനാധിപത്യചരിത്രത്തില്‍ അന്നുവരെ കേട്ടിട്ടേയില്ലാത്ത കാര്യങ്ങളായിരുന്നു.

ഒരു മോഷണശ്രമത്തില്‍ നിന്ന്‍ പ്രസിഡന്റിന്റെ രാജിവരെ എത്തുന്ന സംഭവങ്ങള്‍ അനാവരണം ചെയ്തതില്‍ പലര്‍ക്കും പങ്കുണ്ടെങ്കിലും, എടുത്തുനില്‍ക്കുന്ന സംഭാവനകള്‍ നല്കിയത്, വാഷിംഗ്ടണ്‍ പോസ്റ്റ് പത്രവും അതിലെ രണ്ട് യുവറിപ്പോര്‍ട്ടര്‍മാരുമായിരുന്നു – കാള്‍ ബേണ്‍സ്റ്റീനും ബോബ് വുഡ് വേഡും. ഒരു തലമുറയെ ഒന്നാകെ ജേണലിസത്തിലേക്ക് ആകര്‍ഷിച്ച പോപ്പുലറായ റിപ്പോര്‍ട്ടിംഗ് ആയിരുന്നു അവരുടേത്.

അവരെഴുതിയ All the presidents men എന്ന പുസ്തകത്തിനെ ആസ്പദമാക്കി അതേപേരില്‍ നിര്‍മ്മിച്ച സിനിമയും ചരിത്രമായി. ഇവിടങ്ങളില്‍ അപൂര്‍വമായി മാത്രം നമ്മള്‍ നേരിട്ട് കാണുന്ന അന്വേഷണാത്മക പത്രപ്രവര്‍ത്തനം, ഈ സിനിമ കാണുന്നവരെ പ്രചോദിപ്പിക്കുമെന്നത് തീര്‍ച്ചയാണ്.