എം-സോണ്‍ റിലീസ് – 892
ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | Sam Mendes |
പരിഭാഷ | വിഷ്ണു നാരായൺ |
ജോണർ | ഡ്രാമ |
42 കാരനായ ലസ്റ്ററിന്റെ ജീവിതം വളരെ ബോറിങ്ങ് ആയാണ് കണ്ടന്നു പോകുന്നത്. അങ്ങനെയാണ് ലെസ്റ്റർ തന്റെ 16 വയസ്സുകാരിയായ മകളുടെ കുട്ടുകാരിയെ കണ്ടുമുട്ടുന്നത്.തുടർന്ന് അവളോടുള്ള അദ്ദേഹത്തിന്റെ പ്രണയവും അതു ആദ്ദേഹത്തിന്റെ ജീവിതത്തിൽ വരുന്ന മാറ്റങ്ങളും അതെങ്ങനെ അദ്ദേഹത്തിന്റെ മരണത്തിലേക്ക് നയിക്കുന്നു എന്നതാണ് കഥയുടെ ഇതിവൃത്തം.
ഗംഭീരം എന്നല്ലാതെ ഈ ചിത്രത്തെ വിശേഷിപ്പിക്കാൻ കഴിയില്ല കാരണം മികച്ച കഥയും മേക്കിങ്ങും അഭിനേതാകളുടെ മികച്ച പ്രകടനവും ആണ് ചിത്രത്തെ റൊമാൻസിന്റെ വേറൊരു തലത്തിലേക്ക് എത്തിക്കുന്നത്.
ചിത്രത്തിന്റെ ഛായാഗ്രഹണവും , തോമസ് ന്യൂമാന്റെ സംഗീതവും എടുത്തു പറയേണ്ടതാണ്.
കെവിൻ സ്പേസി തന്റെ വേഷം ഗംഭീരമായി അവതരിപ്പിച്ചു.ആ പ്രകടനത്തിനു മികച്ച നടനുള്ള ഓസ്കർ അവാർഡ് അദ്ദേഹത്തിനെ തേടിയെത്തി.ആ വർഷത്തെ മികച്ച സിനിയ്മക്കുള്ള ഓസ്കാറും ഈ ചിത്രത്തിനു കിട്ടി.ചിത്രം ഇപ്പോഴും IMDB TOP 250യിൽ ഇടം പിടിച്ചിരിക്കുന്നു.